അമ്പലപ്പുഴ : തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച അമ്പലപ്പുഴ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച് സലാമിനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ലംഘിച്ച് ബൈക്ക് റാലി നടത്തിയതിനാലാണ് കേസെടുത്തത്. യുഡിഎഫിന്റെ പരാതിയിലാണ് എച്ച് സലാമിനെതിരെ കേസെടുത്തത്.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ രാഷ്ട്രീയപാർട്ടികളുടെ ബൈക്ക് റാലി പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നറിയിപ്പ് നൽകിയിരുന്നു. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് 72 മണിക്കൂർ മുൻപ് മാത്രമെ ഇത്തരം റാലികൾ നടത്താൻ പാടുള്ളൂ എന്നായിരുന്നു നിർദ്ദേശം.
Read Also : ‘പിണറായി നുണയൻ, ഇത്രയും അധ:പതിച്ച ഒരു മുഖ്യമന്ത്രി ഇന്ത്യയിൽ ഉണ്ടായിട്ടില്ല’; കെ. സുധാകരൻ
ഇത് ലംഘിച്ചാണ് സലാം ബൈക്ക് റാലി സംഘടിപ്പിച്ചത്. ബൈക്ക് റാലികൾക്കിടെ സാമൂഹ്യവിരുദ്ധ പ്രവണതകൾ നടക്കുന്നത് ശ്രദ്ധയിൽപെട്ടതിന് പിന്നാലെയാണ് കമ്മീഷൻ നിരോധനം ഏർപ്പെടുത്തിയത്.
Post Your Comments