Latest NewsKeralaNewsNews Story

വലിയ ബോംബ് പൊട്ടുമോ? ഇടതിനെ പ്രതിക്കൂട്ടിലാക്കുന്ന ‘ബോംബ്’ അവസാന മണിക്കൂറിൽ പ്രയോഗിക്കുമെന്ന ഭയത്തിലോ മുഖ്യമന്ത്രി

ഇടതു മുന്നണിയുടെ പതാകവാഹകനായി ഇത്തവണയും എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണ പ്രതീക്ഷയിലാണ് ഇടതു സർക്കാർ. പല മണ്ഡലങ്ങളിലും ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. ഇത്രയും നാൾ ഇടത് – വലത് ബൈപോളാർ മത്‌സരമായിരുന്നു കേരളത്തിൽ നടന്നിരുന്നതെങ്കിൽ ഇത്തവണ അത് ട്രൈ പോളാർ മത്സരമായിക്കഴിഞ്ഞു. 40 ൽ അധികം സീറ്റുകളിൽ എൻ ഡി എ ശക്തമായ വെല്ലുവിളിയുമായി നിൽക്കുകയാണ്.

തുടര്ഭരണമെന്ന ചാനൽ സർവേകൾ വിശ്വസിച്ചു അമിതാവേശത്തിൽ നിൽക്കുന്ന എൽഡിഎഫിനു തലവേദനയാകുന്നത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചില ആരോപണങ്ങളാണ്. സ്വണ്ണക്കടത്തു കേസ്, സ്പ്രിങ്ക്ലർ, ആഴക്കടൽ വിവാദം, ലൈഫ് മിഷൻ, അദാനി തുടങ്ങി ഇപ്പോൾ വോട്ടർ പട്ടിക തട്ടിപ്പ് വരെ എത്തിനിൽക്കുന്ന വിവാദങ്ങളിൽ ഉഴലുകയാണ് എൽഡിഎഫ്.

read also:സ്ഥാനാര്‍ഥി ആയതിന്റെ പേരില്‍ ഒരു മനുഷ്യനെ ഇല്ലാതാക്കന്‍ ശ്രമിക്കുന്നത് ശരിയല്ല‌; വിങ്ങിപ്പൊട്ടി ഫിറോസ്

ഇടതു മുന്നണിയുടെ പതാകവാഹകനായി ഇത്തവണയും എൽഡിഎഫിനെ നയിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പാളിച്ചയില്ലാത്ത സംഘടനാസംവിധാനവും സർവേകളിലെ സൂചനകളും അനുകൂലമാണെങ്കിലും കാര്യങ്ങൾ എപ്പോൾ വേണമെങ്കിലും കീഴ്‍മേൽ മറിയാമെന്ന ചിന്ത മുഖ്യമന്ത്രിയെ അലട്ടുന്നുണ്ട്. അതാണ് മുഖ്യന്റെ ‘ബോംബ്’ പ്രയോഗം.

ഏതു ബോംബ്‌ വന്നാലും നേരിടാൻ നാട് തയാറാണെന്നു പിണറായി വിജയൻ പറഞ്ഞതിന് പിന്നിലും ഈ ഭയം തന്നെയാണ്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കുമ്പോൾ കേന്ദ്ര സർക്കാരോ പ്രതിപക്ഷമോ, സംസ്ഥാന സർക്കാരിനെയോ എൽഡിഎഫിനെയോ പ്രതിക്കൂട്ടിലാക്കുന്ന കടുത്തതെങ്കിലും അവസാന മണിക്കൂറിൽ പ്രയോഗിച്ചാൽ അത് രാഷ്ട്രീയമായി തിരിച്ചടിക്കുമെന്ന ഭയത്തിലാണ് ഇടതിന്റെ ‘ക്യാപ്റ്റന്’. ഏതു ബോംബ്‌ വന്നാലും നേരിടാൻ തയാറാണെന്നു മുഖ്യമന്ത്രി മുൻകൂറായി പറഞ്ഞുവയ്ക്കുന്നതും അതുകൊണ്ടാണെന്നു നിസംശയം പറയാൻ കഴയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button