ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രചാരണത്തിനായി കേരളമാകെ സ്ഥാപിച്ച കൂറ്റന്‍ കട്ടൗട്ടുകളില്‍ പാറു അമ്മ യുടെ ചിത്രമാണ്. റേഷന്‍ കാര്‍ഡും ഭക്ഷണവും കൈയ്യിലേന്തി നില്ക്കുന്ന പാറു അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങളിലും ഇടത് സൈബർ വിങ്ങുകൾ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്.
അതേസമയം, കളമശ്ശേരിയിലെ പാറു അമ്മയ്ക്ക് മതിയായ റേഷൻ കിട്ടാറില്ലെന്നും, സഹായത്തിന് ആരുമില്ലെന്നും പാറുവമ്മ പറയുന്നു. തനിക്ക് റേഷന്‍ കടക്കാരന് സാധനങ്ങള്‍ നല്‍കുന്നില്ലെന്നാണ് വിഡിയോയില്‍ പാറു അമ്മ പറയുന്നത്.
തൻ വോട്ട് ചെയ്തത് കോണിക്ക് ആണെന്നും പാറുവമ്മ വിഡിയോയിൽ പറയുന്നു,ആദ്യദിനം എത്തിയപ്പോൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് കൈവശം ഉണ്ടായിരുന്നില്ല. അത് മകളുടെ വീട്ടിലായിരുന്നു. രണ്ടാം ദിവസം രാവിലെ ഉദ്യോഗസ്ഥർ വീണ്ടും എത്തി. മകളുടെ സഹായത്തോടെ പാറുവമ്മയുടെ വോട്ടും രേഖപ്പെടുത്തി. ഹൈബി ഈഡന് എം.പി സോഷ്യൽ മീഡിയയിൽ എം.പി പങ്കുവെച്ച വിഡിയോ ചര്‍ച്ചയാകുന്നു. പാറുവമ്മയ്ക്ക് പറയാനുള്ളത് കേട്ടൂ നോക്കൂ, നാല് വോട്ടിന് വേണ്ടി എന്തും ചെയ്യാമെന്നായി. ഹൈബി ഈഡന് പറയുന്നു.
Post Your Comments