COVID 19Latest NewsKeralaNattuvarthaNewsIndia

കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ല: കേന്ദ്ര ആരോഗ്യമന്ത്രി

വാക്‌സിന്‍ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ നല്‍കാന്‍ തയ്യാറാണെന്ന് മന്‍സൂഖ് മാണ്ഡവ്യ

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. എംപിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും കേന്ദ്ര ആരോഗ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യവുമായാണ് കോൺഗ്രസ് എം.പിമാർ ആരോഗ്യമന്ത്രിയെ കണ്ടത്.

നിലവിൽ കേന്ദ്രസർക്കാർ നല്‍കിയ വാക്‌സിന്‍ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ നല്‍കാന്‍ തയ്യാറാണെന്നും മന്‍സൂഖ് മാണ്ഡവ്യ എം.പിമാരെ അറിയിച്ചു. കേന്ദ്രസർക്കാർ മറ്റു സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വാക്‌സിന്റേയും അവയുടെ ഉപയോഗത്തിന്റേയും കണക്കുകളും മന്ത്രി എംപിമാരോട് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button