തിരുവനന്തപുരം : ഇടതു സർക്കാരിനെ പ്രതിസന്ധിയിൽ ആക്കിയ സ്വർണക്കടത്തു കേസിൽ കസ്റ്റംസിന് നിയമസഭാ എത്തിക്സ് കമ്മിറ്റിയുടെ നോട്ടിസ്. ചട്ടലംഘനം ശ്രദ്ധയിൽപെടുത്തിയപ്പോൾ കസ്റ്റംസ് നൽകിയ മറുപടി അവഹേളനപരമെന്ന് ചൂണ്ടിക്കാട്ടിയാണ് എത്തിക്സ് ആൻഡ് പ്രിവിലേജസ് കമ്മിറ്റി കസ്റ്റംസിനു നോട്ടിസ് നൽകിയത്.
മാധ്യമങ്ങൾക്ക് കസ്റ്റംസ് വിവരങ്ങൾ കൈമാറിയതും അവഹേളനമെന്നും നോട്ടിസിൽ പറയുന്നു. സ്വർണക്കടത്തു കേസിൽ സ്പീക്കറുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതേക്കുറിച്ച് രാജു എബ്രഹാം നൽകിയ പരാതിയിലാണ് എത്തിക്സ് കമ്മിറ്റിയുടെ നടപടി.
Post Your Comments