തിരുവനന്തപുരം: കേരള നിയമസഭ സമ്മേളനം വിളിച്ചു ചേർക്കാൻ അനുമതി നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡിസംബർ അഞ്ചു മുതൽ സഭാ സമ്മേളനം വിളിക്കുന്നതിനുള്ള മന്ത്രിസഭാ ശുപാർശ ഗവർണർ അംഗീകരിച്ചു. ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റാനുള്ള ബിൽ കൊണ്ടുവരാനാണ് നിയമസഭാ സമ്മേളനം ചേരുന്നത്. സമ്മേളനം ചേരുന്ന കാര്യം ഗവർണറുടെ ഓഫീസിനെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
Read Also: ഇ-പോസ് മെഷീനിലെ സാങ്കേതിക തടസം പരിഹരിച്ചു: റേഷൻ വിതരണം സാധാരണ നിലയിലേക്കെന്ന് മന്ത്രി ജി ആർ അനിൽ
കേരള നിയമസഭാ സ്പീക്കറായി എ എൻ ഷംസീർ ചുമതലയേറ്റ ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനമാണ് ഇത്. ഗവർണറും സർക്കാരും തമ്മിലുള്ള പോരിൽ ഗവർണർക്ക് അനുകൂലമായി കാര്യങ്ങൾ തിരിയുന്ന ഘട്ടത്തിലാണ് സഭാ സമ്മേളനം ആരംഭിക്കുന്നത്.
Post Your Comments