തിരുവനന്തപുരം: ചെന്നിത്തലയ്ക്ക് വിദേശത്ത് നിന്ന് ലൈക്ക് കിട്ടിയതിനെ വിമര്‍ശിച്ച സൈബര്‍ സഖാക്കള്‍ക്ക് തിരിച്ചടിയായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്‌സ് ബുക്ക് പേജിലെ ലൈക്കുകള്‍. മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് പേജിലും ‘ലൈക്ക് അടിക്കാന്‍’ ജപ്പാനില്‍ നിന്നും കൊറിയയില്‍ നിന്നുമുള്ള വ്യാജ പ്രൊഫൈലുകള്‍ ഉണ്ടായി എന്നതാണ് വസ്തു.
രമേശ് ചെന്നിത്തലയുടെ ഫേസ്‌ബുക് പോസ്റ്റുകളില്‍ വിയറ്റ്‌നാമില്‍ നിന്നുള്ള പ്രൊഫൈലുകളുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തതിനു പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഫേസ്‌ബുക് ലൈക്കുകളും വിവാദമായിരിക്കുന്നത്.
Also Read:കോവിഡ് പ്രോട്ടോകോൾ ലംഘനം; യുവന്റസിന്റെ മൂന്ന് താരങ്ങൾക്ക് വിലക്ക്
ചെന്നിത്തലയെ സൈബര്‍ സഖാക്കള്‍ ഈ വിഷയത്തില്‍ കടന്നാക്രമിച്ചു. അതുകൊണ്ട് തന്നെ വ്യാജ ലൈക്കുകള്‍ക്ക് പ്രതിപക്ഷ നേതാവിനെ പരിഹസിച്ച ഇടതുപക്ഷ പ്രവര്‍ത്തകര്‍ പുതിയ വിവാദത്തോടെ വെട്ടിലായി. ഇരട്ടവോട്ട് വിവാദത്തില്‍ നിന്നു ശ്രദ്ധ തിരിച്ചുവിടാന്‍ ഇടതു സൈബര്‍ വിങ് നടത്തുന്ന ഒളിപ്പോരാണെന്നും ആക്ഷേപമുണ്ട്. രണ്ടു ദിവസങ്ങളായി മുഖ്യമന്ത്രിയുടെ പേജില്‍ വരുന്ന പോസ്റ്റുകള്‍ ഏറിയ പങ്കും ലൈക്ക് ചെയ്യുന്നത് വ്യാജ പ്രൊഫൈലുകളാണ്.
യഥാര്‍ഥ സമൂഹമാധ്യമ അക്കൗണ്ടുകള്‍ക്കു പകരം സോഫ്റ്റ്‌വെയര്‍ സഹായത്തോടെ സൃഷ്ടിച്ച് പരിപാലിച്ചുപോരുന്ന ആയിരക്കണക്കിനു സോഫ്റ്റ്‌വെയര്‍ റോബട്ട് അക്കൗണ്ടുകളാണിവ. സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഡിജിറ്റല്‍ തൊഴില്‍ പ്ലാറ്റ്‌ഫോമിന്റെ പ്രചാരണ കരാര്‍ നേടിയ മുംബൈയിലെ പിആര്‍ ഏജന്‍സി വ്യാജ പ്രൊഫൈലുകള്‍ ഉപയോഗിച്ച് പിന്തുടരുന്നവരുടെ എണ്ണത്തില്‍ കൃത്രിമം കാണിച്ചിരുന്നു. ആദ്യ ദിവസങ്ങളില്‍ സര്‍ക്കാര്‍ പദ്ധതി പിന്തുടര്‍ന്ന 95 % അക്കൗണ്ടുകളും വ്യാജമായിരുന്നു. ഈ പിആര്‍ കമ്ബനിക്ക് കേരള സര്‍ക്കാരിന്റെ സമൂഹമാധ്യമ പ്രചാരണത്തിന് 1.51 കോടി രൂപയുടെ കരാര്‍ നല്‍കിയിരുന്നു.
അതിനിടെയിലും സൈബര്‍ സഖാക്കള്‍ പിടിച്ചു നില്‍ക്കാനുള്ള പോരിലാണ്. പ്രതിപക്ഷ നേതാവിന്റെ പോസ്റ്റില്‍ ഇന്ത്യയ്ക്ക് പുറത്തു നിന്നുള്ള ലൈക്കുകള്‍ പണം നല്കി വാങ്ങിയിരിക്കുകയാണെന്നും ഇത് ജനപ്രീതി കാണിക്കാനാണെന്നും ഇടതു സൈബര് യോദ്ധാക്കള് സ്‌ക്രീന്‍് ഷോട്ട് സഹിതം പ്രചരിപ്പിക്കുകയാണ്. എന്നാല്‍ പിണറായി വിജയനും ചൈനയില് നിന്നും പോളണ്ടില് നിന്നും വ്യാജ ലൈക്കുകള് വാങ്ങുകയാണെന്ന് കോണ്‍ഗ്രസുകാരും പ്രചരിപ്പിച്ചു തുടങ്ങി. അതും സ്‌ക്രീന് ഷോട്ട് സഹിതം.
1000 രൂപ ചെലവഴിച്ചാല്‍ ചൈനയില്‍ നിന്നും കൊറിയയില്‍ നിന്നും 2000 ലൈക്ക് വരെ വാങ്ങാന്‍ കിട്ടും. അങ്ങനെ രമേശ് ചെന്നിത്തല ലൈക്കുകള്‍ പുറത്തു നിന്ന് വാങ്ങുകയാണെന്ന് പറഞ്ഞു പരിഹസിച്ചു സൈബര്‍ സ്‌പേസില്‍ സഖാക്കള്‍ നിറഞ്ഞിരുന്നു. ഇതിനിടെയാണ് മറുവശത്തുള്ളവര്‍ക്കും ആയുധം കിട്ടുന്നതും. പോളണ്ടില്‍ നിന്നും ചൈനയില്‍ നിന്നും പിണറായിയുടെ ലൈക്കും അവര്‍ കണ്ടെത്തി. സിപിഎമ്മിന്റെ പ്രധാന സൈബര്‍ പോരാളിയാണ് പോരാളി ഷാജി. പോരാളി ഷാജിയെ വെട്ടാന്‍ പല കോണ്‍ഗ്രസ് ഗ്രൂപ്പുകളുമുണ്ട്. ഇവരെ പോരാളി വാസുമാര്‍ എന്നാണ് വിളിക്കുന്നത്.
ഈ രണ്ട് കൂട്ടരും ലൈക്ക് വിഷയം ആളിക്കത്തിച്ചാണ് മുമ്ബോട്ട് പോകുന്നത്. അങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സൈബര്‍ ലോകവും സജീവമായി നിലയുറപ്പിക്കുകയാണ്.
Post Your Comments