കോവിഡ് പ്രോട്ടോകോൾ ലംഘിച്ചതിന് യുവന്റസിന്റെ മൂന്ന് താരങ്ങൾക്ക് വിലക്ക്. അർജന്റീനിയൻ സ്‌ട്രൈക്കർ പൗളോ ഡിബാല, ബ്രസീൽ മിഡ്‌ഫീൽഡർ ആർതുർ, അമേരിക്കൻ മിഡ്‌ഫീൽഡർ വെസ്റ്റൺ മക്കിനി എന്നിവർക്കാണ് ഒരു മത്സരത്തിൽ വിലക്ക് ലഭിച്ചിരിക്കുന്നത്. മക്കിനിയുടെ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ ആർതുറും ഡിബാലയും പങ്കെടുത്തിരുന്നു. അതേസമയം, പ്രോട്ടോകോൾ ലംഘിച്ചതിന് തെറ്റായിപ്പോയെന്നും ആരാധകരോടും ക്ലബിനോടും മാപ്പ് ചോദിക്കുന്നുവെന്നും താരങ്ങൾ അറിയിച്ചു.
ഇതോടെ യുവന്റസിന്റെ നിർണ്ണായക മത്സരത്തിൽ ടോറീനോയ്ക്കെതിരെ മൂന്ന് താരങ്ങളും കളിക്കില്ല. 55 പോയിന്റുള്ള യുവന്റസിന് 17ാം സ്ഥാനത്തുള്ള ടോറീനോ വെല്ലുവിളിയുർത്തുമോ എന്ന് കണ്ടറിയാം. ഇന്നത്തെ മത്സരം ജയിച്ചാൽ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എസി മിലാനുമായുള്ള പോയിന്റ് രണ്ടായി കുറയ്ക്കാം. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള എസി മിലാനെക്കാൾ ഒരു മത്സരം കുറവാണ് യുവന്റസ് കളിച്ചിരുന്നത്.
Post Your Comments