![CORONA VIRUS CHINA](/wp-content/uploads/2020/01/CORONA-VIRUS-CHINA.jpg)
മസ്‍കത്ത്: ഒമാനില്‍ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് വടകര പുതുപ്പണം പാലയാട് നടയിൽ മീത്തലെ തയ്യിൽ ബാലന്റെ മകൻ ബൈജു എം.ടി (40) ആണ് സുൽത്താൻ ഖാബൂസ് ആശുപത്രിയില്‍ മരിച്ചിരിക്കുന്നത്.
ഒരാഴ്ചയിലേറെയായി കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലായിരുന്നു ബൈജു. പിന്നീട് രോഗം ഗുരുതരമാവുകയും സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു ഉണ്ടായത്. മസ്കറ്റ് ഗവര്‍ണറേറ്റിലെ മബേലയിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു ബൈജു. ഭാര്യ ശാരിയ്‌ക്കും മകൻ ദേവകിനുമൊപ്പം കുടുംബസമേതമായിരുന്നു മസ്‍കത്തിൽ താമസിച്ചിരുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം ഒമാനിലെ സോഹാറിൽ മൃതദേഹം നടക്കും. ബൈജുവിന്റെ നിര്യാണത്തിൽ കൈരളി ഒമാൻ അനുശോചനം രേഖപ്പെടുത്തി.
Post Your Comments