Latest NewsIndiaNewsCrime

സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനും യുവതിക്കും നേരെ ആക്രമണം

മംഗളൂരു: മംഗളൂരുവിൽ സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടെ യുവാവിനും യുവതിക്കും നേരെ സദാചാര പൊലീസ് ആക്രമണം ഉണ്ടായിരിക്കുന്നു. സംഭവത്തില്‍ നാല് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിൽ ആയിരിക്കുന്നു. ബസില്‍ യുവാവും വനിതാ സുഹൃത്തും ഒരുമിച്ച്‌ യാത്ര ചെയ്യുന്നതിനിടെയായിരുന്നു ബജ്‌റംഗ്ദള്‍ ഇവരെ ആക്രമിക്കുകയുണ്ടായത്. ആക്രമണത്തിൽ യുവാവിന് വെട്ടേറ്റിരുന്നു. അസ്വിദ് അന്‍സാര്‍ മുഹമ്മദ് എന്ന യുവാവിനാണ് വെട്ടേറ്റത്. യുവാവ് സുഹൃത്തായ അശ്വിനി ഷാനുബാഗുവിനോടൊപ്പം ജോലി ആവശ്യത്തിനായി ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു. രാത്രി ഒമ്ബതരയോടെ ബസ് തടഞ്ഞു നിര്‍ത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇരുവരെയും മര്‍ദ്ദിക്കുകയായിരുന്നു ഉണ്ടായത്. സംഭവത്തെ തുടർന്ന് അനില്‍കുമാര്‍(38) , ബാലചന്ദ്ര(28), ധനുഷ് ഭണ്ഡാരി, ജയപ്രശാന്ത്(27), എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവർക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button