ന്യൂയോര്‍ക്ക്: ഇന്ധന വിലയില്‍ നിലപാട് മയപ്പെടുത്തണമെന്ന് സൗദി അറേബ്യയോട് അമേരിക്ക ആവശ്യം ഉന്നയിച്ചു. ഇന്ധനവില ഉപഭോക്താക്കള്‍ക്ക് താങ്ങാനാകുന്ന നിരക്കിലാക്കണമെന്നാണ് സൗദി അറേബ്യയോട് അമേരിക്ക ഔദ്യോഗികമായി ആവശ്യപ്പെട്ടത്. അമേരിക്കന്‍ ഊര്‍ജ സെക്രട്ടറി ജെന്നിഫര്‍ ഗ്രാന്‍ഹാം ഇന്ധനവില കൂടുന്നത് നിയന്ത്രിക്കണമെന്ന് സൗദിയോട് ടെലഫോണ്‍ സൗംഭാഷണത്തിലൂടെ ആവശ്യപ്പെടുകയായിരുന്നു. സൗദിയുടെ ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസുമായാണ് ജനിഫര്‍ സംസാരിച്ചത്.
Read also : യുഎഇയില്‍ ഗോള്‍ഡന്‍ വിസാ അപേക്ഷകര്‍ക്കായി ആറ് മാസത്തെ പ്രത്യേക വിസ
ഒപെക് രാജ്യങ്ങളുടെ യോഗം നടക്കുന്നതിന് മുന്നോടിയായിരുന്നു ജെന്നിഫര്‍ അബ്ദുല്‍ അസീസുമായി സംസാരിച്ചത്. എന്നാല്‍ അമേരിക്കയുടെ നിര്‍ദ്ദേശം ഉണ്ടായിട്ട് പോലും പെട്രോളിയം ഖനനം ചെയ്യുന്നതിന്റെ നിരക്ക് കൂട്ടണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ ഒപെക് യോഗത്തില്‍ സൗദി തയ്യാറായില്ല എന്നാണ് റിപ്പോര്‍ട്ട്.
Post Your Comments