
മലപ്പുറം; കിണറ്റില്‍ നിന്ന് വെള്ളമെടുത്തെന്ന് ആരോപിച്ച് വയോധികനെ മകനും മരുമകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചു. മലപ്പുറം നിലമ്പൂരിലാണ് ഞെട്ടിക്കുന്ന ക്രൂരമായ സംഭവം ഉണ്ടായിരിക്കുന്നത്. നിലമ്പൂര്‍ രാമംകുത്ത് പനയ്ക്കാമുറ്റത്ത് നൈനാന് (89) ആണ് സംഭവത്തിൽ മർദ്ദനമേറ്റിരിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മൂത്ത മകന്‍ ചെറിയാന്‍ (65), ഭാര്യ സൂസമ്മ (60) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഇവരെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാൻഡ് ചെയ്തിരിക്കുന്നു. മർദ്ദനമേറ്റ നൈനാനെ ദേഹമാസകലം പരുക്കുകളോടെ അയല്‍വാസികള്‍ ചേർന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെറിയാനും കുടുംബവും താമസിക്കുന്നതിന് സമീപമുള്ള പഴയ വീട്ടില്‍ നൈനാന്‍ ഒറ്റയ്ക്ക് ആണ് താമസിച്ചിരുന്നത്.
കുറച്ചു നാളുകളായി നൈനാനും മകൻ ചെറിയാനും തമ്മിൽ ഇടക്ക് വഴക്കു പതിവായിരുന്നു . സംഭവദിവസം ഇന്നലെ രാവിലെയും ഇരുവരും തമ്മിൽ വഴക്ക് ഉണ്ടായി. അതിനുശേഷം വൈകുന്നേരത്തോടെ വീട്ടിലെ ടാങ്കിൽ വെള്ളം നിറയ്ക്കാൻ നൈനാൻ പൈപ്പ് തുറന്നപ്പോൾ ചെറിയാൻ എത്തി തടയുകയായിരുന്നു ഉണ്ടായത്. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമായി. ഇതിനിടെ സമീപത്തു കിടന്ന വടി ഉപയോഗിച്ച് ചെറിയാൻ പിതാവിനെ ദേഹമാസകലം അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു ഉണ്ടായത്. ഇതിനിടെ ചെറിയാന്‍റെ ഭാര്യ സൂസമ്മയും നൈനാനെ ഉപദ്രവിച്ചു. അടികൊണ്ടുള്ള നൈനാന്‍റെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. തുടർന്ന് അയൽവാസികൾ ചേർന്ന് വാഹനം എത്തിച്ചു നൈനാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു ഉണ്ടായത്. ഇപ്പോൾ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ് നൈനാൻ ഉള്ളത്. അറസ്റ്റിലായ ചെറിയാൻ ഉൾപ്പടെ ഏഴു മക്കളാണ് നൈനാന് ഉള്ളത്. ഭാര്യ വര്‍ഷങ്ങള്‍ക്കു മുന്‍പ് മരിച്ചു. അതിനു ശേഷം നൈനാൻ പഴയ വീട്ടിൽ ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്.
Post Your Comments