വോട്ടർ പട്ടികയിലെ ഇരട്ട വോട്ടിനെയും, പി.കെ. കുഞ്ഞനന്തനെ പോലെ മരിച്ചവരുടെ പേര് നീക്കം ചെയ്യാത്തതിനെയും, കള്ളവോട്ടിനുള്ള ശ്രമത്തെയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.
ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം സിനിമയിലെ കഥാപാത്രങ്ങളായ സിദ്ദിഖിനോടും ആശാ ശരത്തിനോടുമായിട്ടുള്ള സംഭാഷണമായിട്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്. ആറാം തീയതി രാവിലെ ഏഴു മണിയോടെ തൊടുപുഴ പോലീസ് സ്റ്റേഷന് സമീപമുള്ള ഏഴാം നമ്പർ ബൂത്തിൽ ചെന്നാൽ തലയ്ക്ക് അടിയേറ്റ് തട്ടിപ്പോയ നിങ്ങളുടെ വരുൺ പ്രഭാകർ വോട്ട് ചെയ്യാൻ വരുന്നത് കാണാമെന്ന് ശ്രീജിത്ത് പണിക്കർ പോസ്റ്റിൽ പരിഹസിക്കുന്നു.
ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.
‘സിദ്ദിഖിനോടും ആശാ ശരത്തിനോടുമാണ്.
ആറാം തീയതി രാവിലെ ഏഴു മണിയോടെ തൊടുപുഴ പോലീസ് സ്റ്റേഷന് സമീപമുള്ള ഏഴാം നമ്പർ ബൂത്തിൽ ചെന്നാൽ തലയ്ക്ക് അടിയേറ്റ് തട്ടിപ്പോയ നിങ്ങളുടെ വരുൺ പ്രഭാകർ വോട്ട് ചെയ്യാൻ വരുന്നത് കാണാം. അപ്പോൾ പിന്നെ മോഹൻലാൽ നിങ്ങൾക്ക് തന്ന എല്ലിൻകൂട്ടം ആരുടേതാ എന്നൊരു സംശയം ഉണ്ടാകും. ജിത്തു ജോസഫിനോട് പറഞ്ഞാൽ അതിയാൻ അടുത്ത ദൃശ്യം വഴി അതിനൊരു പരിഹാരം ഉണ്ടാക്കിത്തരും.
രാമപുരം നാലാം നമ്പർ ബൂത്തിൽ കീരിക്കാടൻ ജോസ്, കോട്ടയം ഒൻപതാം നമ്പർ ബൂത്തിൽ ആനക്കാട്ടിൽ ഈപ്പച്ചൻ, പുലിയൂർ പതിനൊന്നാം നമ്പർ ബൂത്തിൽ ഡാഡി ഗിരിജ എന്നിവരെയും പ്രതീക്ഷിക്കുന്നു.
നിങ്ങൾ പ്രതീക്ഷിക്കുന്നവരുടെ പേരും, സ്ഥലവും, ബൂത്ത് നമ്പരും സഹിതം കമന്റ് ചെയ്യൂ, ആകർഷകമായ സമ്മാനങ്ങൾ നേടൂ’.
സിദ്ദിഖിനോടും ആശാ ശരത്തിനോടുമാണ്.
ആറാം തീയതി രാവിലെ ഏഴു മണിയോടെ തൊടുപുഴ പോലീസ് സ്റ്റേഷന് സമീപമുള്ള ഏഴാം നമ്പർ ബൂത്തിൽ…
Posted by Sreejith Panickar on Thursday, 1 April 2021
Post Your Comments