Latest NewsKeralaNattuvarthaNews

‘ടി.പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് കാര്യമാക്കണ്ട, കുഞ്ഞനന്തനും കൂടി സ്മാരകം ആകാമായിരുന്നു’: ശ്രീജിത്ത് പണിക്കർ

സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി കെ കുഞ്ഞനന്തൻ എന്നു മുഖ്യമന്ത്രി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്

കണ്ണൂർ: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, മരണപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് അവരുടെ അഴിമതികൾ കാര്യമാക്കാതെ, സ്മാരകം പണിയുന്നതിന് ബജറ്റിൽ തുക വകയിരുത്തിയ സർക്കാരിനെതിരെ പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ.

വ്യക്തികളുടെ ഗുണവശങ്ങൾ മാത്രം പരിഗണിച്ചാണ് അവർക്ക് സ്മാരകങ്ങൾ നിർമ്മിക്കപ്പെടുന്നതെന്നും, ദോഷവശങ്ങൾ പൊതുവെ പരിഗണിക്കപ്പെടാറില്ലെന്നും ശ്രീജിത്ത് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാൾ എന്ന നിലയ്ക്കാണ് ആർ. ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം സർക്കാർ ഉദ്ദേശിച്ചതെന്നും, അദ്ദേഹം ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ലെന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

സമൂഹത്തോടു കരുതൽ കാണിക്കുകയും, സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി.കെ. കുഞ്ഞനന്തൻ എന്നു മുഖ്യമന്ത്രി തന്നെ മുൻപ് പറഞ്ഞിട്ടുണ്ടെന്ന് ശ്രീജിത്ത് വ്യക്തമാക്കി. അതിനാൽ ടി.പി. വധക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ പി.കെ. കുഞ്ഞനന്തനും ഒരു സ്മാരകം നിർമ്മിക്കാമായിരുന്നു എന്നും ശ്രീജിത്ത് പരിഹസിക്കുന്നു.

കേരളത്തില്‍ ചരിത്രം കുറിക്കാന്‍ സന്ദീപ്.ജി.വാര്യര്‍,ജനങ്ങള്‍ക്ക് എന്നും ഓര്‍ക്കാന്‍ വ്യത്യസ്തമായ പദ്ധതിയുമായി നേതാവ്

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം.

സ്വാഭാവികമായും വ്യക്തികളുടെ ഗുണവശങ്ങൾ മാത്രം പരിഗണിച്ചാണ് അവർക്ക് സ്മാരകങ്ങൾ നിർമ്മിക്കപ്പെടുന്നത്. ദോഷവശങ്ങൾ പൊതുവെ പരിഗണിക്കപ്പെടാറില്ല.
സംസ്ഥാന രാഷ്ട്രീയത്തിലും സാമൂഹ്യരംഗത്തും നിറഞ്ഞു നിന്നയാൾ എന്ന നിലയ്ക്കാണ് ആർ ബാലകൃഷ്ണപിള്ളയ്ക്ക് സ്മാരകം വരുന്നത്. അദ്ദേഹം ഇടമലയാർ കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് ഒരു പരിഗണനയല്ല.

സമൂഹത്തോടു കരുതൽ കാണിക്കുകയും, സമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുകയും, എല്ലാ വിഭാഗം ജനങ്ങളാലും ആദരിക്കപ്പെടുകയും ചെയ്ത വ്യക്തിയാണ് പി കെ കുഞ്ഞനന്തൻ എന്നു മുഖ്യമന്ത്രി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട്. സ്വാഭാവികമായും ടി പി വധക്കേസിൽ ശിക്ഷിക്കപ്പെട്ടു എന്നത് പരിഗണിക്കാതെ അദ്ദേഹത്തിനും ഒരു സ്മാരകം നിർമ്മിക്കാമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button