തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തിലെത്തിയാല്‍ ഉന്നതവിദ്യാഭ്യാസരംഗത്ത് ജാതിപരമായ വിവേചനവും റാഗിങ്ങും അവസാനിപ്പിക്കാന്‍ രോഹിത് വെമുല ആക്ട് നടപ്പിലാക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാഗ്ദാനം. എസ്.സി./എസ്. ടി. വിഭാഗങ്ങള്‍ക്ക് ഭവനനിര്‍മ്മാണ സഹായത്തുക 4 ലക്ഷത്തില്‍ നിന്നും 6 ലക്ഷമായി ഉയര്‍ത്തും. ദളിത്-ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസമേഖലയില്‍ പ്രത്യേക പ്രോത്സാഹന പദ്ധതികള്‍ നടപ്പിലാക്കും. അന്യസംസ്ഥാനങ്ങളിലെ അംഗീകൃത സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യം ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Read Also : കെ.മുരളീധരന് അപ്രതീക്ഷിത തിരിച്ചടി , പരാതിയും പരിഭവങ്ങളുമായി കരുണാകര പുത്രന്‍
വാഗ്ദാനങ്ങള്‍ ഇങ്ങനെ
ഒരു എസ്.സി./എസ്. ടി. വനിതയെങ്കിലും അംഗമായ അഞ്ചുപേരുള്ള വനിതാകൂട്ടായ്മകള്‍ക്കു സംരംഭങ്ങള്‍ തുടങ്ങുവാന്‍ ഒരു ലക്ഷം രൂപ സഹായം നല്‍കും.
ആദിവാസി സമൂഹത്തിന്റെ വനാവകാശം ഉറപ്പുവരുത്തുന്നതിനായി യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന വനാവകാശനിയമം പൂര്‍ണമായി നടപ്പിലാക്കും.
സര്‍ക്കാര്‍ ഭൂമിയായി കണ്ടെത്തിയ അഞ്ചരലക്ഷം ഏക്കര്‍ സ്ഥലം നിയമനിര്‍മ്മാണത്തിലൂടെ ഏറ്റെടുത്ത് നിയമാനുസൃതമായി ഭൂരഹിതരായ ദളിതര്‍ക്ക് വിതരണം ചെയ്യും. എസ്.സി./എസ്. ടി. വിഭാഗങ്ങള്‍ക്കുള്ള വായ്പാസഹായ പദ്ധതി 2 ലക്ഷമാക്കി ഉയര്‍ത്തും.
ഒഴിവുള്ള തസ്തികളില്‍ എസ്.സി./എസ്. ടി. വിഭാഗങ്ങള്‍ക്കുവേണ്ടി പ്രത്യേക റിക്രൂട്ട്‌മെന്റ് നടത്തും. ദേവസ്വം ബോര്‍ഡില്‍ സംവരണം ജനസംഖ്യാനുപാതികമായി നല്‍കും. വാസ യോഗ്യമല്ലാത്തതും കേടുപാടുകള്‍ സംഭവിച്ചതുമായി എസ് സി, എസ് ടി വിഭാഗത്തില്‍പ്പെട്ടവരുടെ ഭവനങ്ങള്‍ പുന:നിര്‍മ്മിക്കാന്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു.
Post Your Comments