Latest NewsKeralaNattuvarthaNews

‘ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്രം ലോ​കം ത​ള്ളി​യ​ത്’; ന​രേ​ന്ദ്ര മോ​ദി

ക​മ്യൂ​ണി​സ്റ്റ് പ്ര​ത്യ​യ​ശാ​സ്ത്രം ലോ​കം ത​ള്ളി​ക്കളഞ്ഞതാണെന്നും, അത് കാ​ട്ടു​തീ​പോ​ലെ എ​ല്ലാ​വ​രെ​യും വി​ഴു​ങ്ങു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​ന്നി​യി​ൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘ഇടത്- വലത് നേ​താ​ക്ക​ള്‍​ക്ക് ധാ​ര്‍​ഷ്ട്യ​വും, ദു​ര​ഭി​മാ​ന​വു​മാ​ണ്. കു​ടും​ബാ​ധി​പ​ത്യം കൊ​ണ്ടു​വ​രാ​നാ​ണ് ഇ​ക്കൂ​ട്ട​രു​ടെ ശ്ര​മം. ഭ​ര​ണ​ത്തി​ല്‍ അ​ടി​മു​ടി അ​ഴി​മ​തി​യാ​ണ്. പണമുണ്ടാക്കുന്ന കാര്യത്തിലും അഴിമതിയിലും ഇ​രു​മു​ന്ന​ണി​ക​ളും ത​മ്മി​ല്‍ മ​ത്സ​ര​മു​ണ്ട്’.

അ​ധി​കാ​ര​ത്തി​നാ​യി ഇ​രു​മു​ന്ന​ണി​ക​ളും വ​ര്‍​ഗീ​യ ശ​ക്തി​ക​ളോ​ട് കൂ​ട്ടു​കൂ​ടു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ അ​ന്ത​രീ​ക്ഷം എ​ന്‍.​ഡി​.എ​യ്ക്ക് അ​നു​കൂ​ല​മാ​യി ക​ഴി​ഞ്ഞു. ഇ.​ശ്രീ​ധ​ര​ന്‍റെ വ​ര​വോ​ടെ കേ​ര​ള​ത്തി​ല്‍ ബി​ജെ​പി​ക്ക് മു​ന്നേ​റ്റ​മു​ണ്ടാ​കും. നാ​ടി​ന്‍റെ സം​സ്കാ​ര​ത്തെ ഇ​ല്ലാ​താ​ക്കാ​ന്‍ ബി.​ജെ.​പി അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക ത​നി​മ എ​ല്‍​.ഡി.​എ​ഫ് സ​ര്‍​ക്കാ​ര്‍ ഇ​ല്ലാ​താ​ക്കിയെന്നും പു​ഷ്പ​ങ്ങ​ള്‍ ന​ല്‍​കി സ്വീ​ക​രി​ക്കേ​ണ്ട അ​യ്യ​പ്പ​ഭ​ക്ത​രെ ലാ​ത്തി​കൊ​ണ്ടാ​ണ് സ​ര്‍​ക്കാ​ര്‍ എ​തി​രേ​റ്റ​തെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button