KeralaLatest NewsNews

ബിജെപിയെ അധികാരത്തിലെത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുന്നു; പ്രധാനമന്ത്രി

കോന്നി:ബി ജെ പിയെ അധികാരത്തിൽ എത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പത്തനംതിട്ടയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ജനങ്ങൾ യുഡിഎഫിനോടും എൽഡിഎഫിനോടും നിങ്ങൾ വേണ്ട എന്ന് ആവശ്യപ്പെടുകയാണ്. ഇവിടത്തെ ജനങ്ങങ്ങൾ ബിജെപിയുടെ വികസന അജണ്ടകൾ അംഗീകരിക്കാൻ തയ്യാറായിരിക്കുകയാണ്. ബിജെപിയെ അധികാരത്തിലെത്തിക്കാൻ കേരളത്തിലെ ജനങ്ങൾ തയ്യാറായിരിക്കുയാണ്. പ്രൊഫഷണലുകളായ ആളുകൾ ഭാരതീയ ജനാപാർട്ടിയെ അനുഗ്രഹിക്കുന്നത് കേരളം കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Read Also :  വൈകീട്ട് ആറുമണിമുതല്‍ രാവിലെ ആറുമണിവരെ ഹോട്ടലും തിയേറ്ററും ആരാധനാലയവും അടഞ്ഞുകിടക്കും; നൈറ്റ് കര്‍ഫ്യു

കേരളത്തിലെ  എൽഡിഎഫ് യുഡിഫ് മുന്നണികൾക്ക്  പണത്തിനോടാണ് കൂടുതൽ ആഗ്രഹം. സോളാർ, സ്വർണം, ഭൂമി തുടങ്ങി എല്ലാ മേഖലയും കൊള്ളയടിക്കുന്നു. എൽഡിഎഫും യുഡിഎഫും പരസ്പരം അഴിമതി നടത്താൻ മത്സരിക്കുന്നു. സ്വന്തം നാട്ടിലെ വിശ്വാസികളോട് ലാത്തി കൊണ്ട് നേരിടുന്ന ഭരണകൂടം വേറെ എവിടെയുണ്ടെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിൽ കുടുംബാധിപത്യ രാഷ്ട്രീയമാണ് നടക്കുന്നത്. പ്രമുഖ നേതാക്കളുടെ മക്കളുടെ പ്രവർത്തനങ്ങളും അതിന്റെ തെളിവാണ്. ഇടത് പക്ഷത്തെ ഒരു നേതാവിന്റെ മകന്റെ കുറച്ചു നാളായി ഉള്ള അവസ്ഥ കാണണം. അതിനെ പറ്റി കൂടുതൽ ഒന്നും പറയുന്നില്ലെന്നും മോദി പറഞ്ഞു. വികസനോൻമുഖ അജണ്ടയ്ക്കാണ് എൻഡിഎ ശ്രമം. വിനോദ സഞ്ചാര മേഖല വളർത്തിയെടുക്കാൻ കേരളത്തിനായിട്ടില്ലെന്നും മോദി കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button