പുനെ: രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി പൂനെ. ഒരാഴ്ചക്കാലത്തേയ്ക്ക് നൈറ്റ് കര്‍ഫ്യൂ പ്രഖ്യാപിച്ചു. ഇന്നലെ മാത്രം പുനെയില്‍ 8000ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. സ്ഥിതി ഗുരുതരമായി തുടരുന്ന പശ്ചാത്തലത്തിലാണ് രാത്രി കര്‍ഫ്യു പ്രഖ്യാപിച്ചത്.
വൈകീട്ട് ആറുമണിമുതല്‍ രാവിലെ ആറുമണിവരെയാണ് നിയന്ത്രണം. ഈ ഏഴു ദിവസം ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഷോപ്പിംഗ് മാളുകളും ആരാധനാലായങ്ങളും തിയേറ്ററുകളും ഈസമയത്ത് അടഞ്ഞുകിടക്കുമെന്ന് പുനെ ഡിവിഷണല്‍ കമ്മീഷണര്‍ സൗരഭ് റാവു അറിയിച്ചു.
Post Your Comments