അദാനിയുമായി സംസ്ഥാന വൈദ്യുതി ബോര്‍ഡിന് ഒരു കരാറുമില്ലെന്നും, കരാറില്‍ ഏര്‍പ്പെട്ടത് സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യ യാണെന്നും കെ.എസ്.ഇ.ബി. ചെയര്‍മാര്‍ എൻ.എസ് പിള്ള. പേയ്‌മെന്റുകളും കരാറിന്റെ ഉത്തരവാദിത്വവും സോളാര്‍ എനര്‍ജി കോര്‍പറേഷന്‍ ഓഫ് ഇന്ത്യക്കാണെന്നും അദ്ദേഹം പറഞ്ഞു. 10 വർഷത്തേക്ക് 2.82 രൂപയെന്നത് നല്ല നിരക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ സംബന്ധിച്ച് വിശദീകരണവുമായി കെ.എസ്.ഇ.ബിയും രംഗത്തെത്തി. വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വരുന്ന ആരോപണങ്ങളുടെ നിജസ്ഥിതിയെന്ന പേരിൽ പുറത്തിറക്കിയ ഫേസ്ബുക്ക് പോസ്റ്റിലാണ് കെ.എസ്.ഇ.ബി വിശദീകരണം.
‘കെ.എസ്.ഇ.ബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്ന നിലയില്‍ ഒരാരോപണം വിവിധ മാധ്യമങ്ങളില്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളും കാണുന്നുണ്ട്’. വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ആരോപണങ്ങളായി ഉന്നയിക്കപ്പെട്ടിട്ടുള്ളതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ കെ.എസ്.ഇ.ബി വ്യക്തമാക്കുന്നത്.
Post Your Comments