കോഴിക്കോട്: കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. കേരളത്തില്‍ യുഡിഎഫ് അധികാരത്തില്‍ എത്തിയാല്‍ മാത്രമേ സാമ്പത്തിക വികസവും വ്യവസായിക വികസനവും ഉണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയുടേത് വര്‍ഗീയ രാഷ്ട്രീയമാണ്. വര്‍ഗീയ ചേരതിരിവിനപ്പുറം അജണ്ടകള്‍ അവര്‍ക്കില്ല. അമിത് ഷായും നരേന്ദ്ര മോദിയും കേരളത്തില്‍ വന്ന് പറഞ്ഞത് വര്‍ഗീയ പ്രസ്താവനകള്‍ തന്നെയാണ്. അത് കേരളത്തില്‍ ചെലവാകില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Read Also : ഉഗ്രസ്‌ഫോടക ശക്തിയുള്ള ഗുണ്ടുകള്‍, പ്രതി ഓടി രക്ഷപ്പെട്ടു; സംഭവം കണ്ണൂര്‍ നഗരത്തിൽ
അഞ്ചുവര്‍ഷത്തെ ഭരണം കേരളത്തിലെ ജനങ്ങള്‍ മടുത്തിരിക്കുന്നു. അവര്‍ക്ക് മാറ്റം ആവശ്യമാണ്. അത് ഐശ്വര്യയാത്രയുടെ പ്രതികരണത്തില്‍ തന്നെ തിരിച്ചറിഞ്ഞതാണ്. യുഡിഎഫ് അധികാരത്തില്‍ വരും. സീറ്റുകളുടെ എണ്ണമെടുക്കുന്നതില്‍ കാര്യമില്ല. വ്യക്തമായ ഭൂരിപക്ഷത്തില്‍ തന്നെ അധികാരം നേടും. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ സി.എ.എ നടപ്പാക്കില്ലെന്നും താരിഖ് അന്‍വര്‍ പറഞ്ഞു.
Post Your Comments