KeralaLatest NewsNews

വ്യാജ വോട്ടറെന്ന പേരില്‍ അപമാനിച്ചു; ചെന്നിത്തലക്കെതിരെ പരാതിയുമായി ഇരട്ടകള്‍

കണ്ണൂര്‍ : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ പരാതിയുമായി കണ്ണൂരിലെ ഇരട്ടകൾ. കണ്ണൂര്‍ കുറ്റിയാട്ടൂരിലെ ജിതിനും ജിഷ്ണുവും കയരളത്തെ സ്‌നേഹയും ശ്രേയയും ആണ് പരാതി നല്‍കിയത്. വ്യാജ വോട്ടറെന്ന പേരില്‍ അപമാനിച്ചതിന് ചെന്നിത്തലക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇരട്ട വോട്ടുണ്ടെങ്കിൽ കമ്മീഷൻ അത് കണ്ടെത്തി തിരുത്തുകയാണെന്ന് പറ‍ഞ്ഞ മുഖ്യമന്ത്രി പ്രാദേശികതലത്തിൽ അപാകതകൾ കണ്ടെത്താനും തിരുത്താനും ഇടത് പക്ഷം ശ്രമിക്കുന്നുണ്ടെന്നും പറഞ്ഞു. ഇത് യുഡിഎഫ് ചെയ്യുന്നുണ്ടോയെന്ന് ചോദിച്ച മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് ആളുകളെ കള്ളവോട്ടർമാരായി ചിത്രീകരിക്കുകയായിരുന്നുവെന്ന് ആരോപിച്ചു.

Read Also  :  ഗണേശും സ്വരാജും മുകേഷും കുമ്മനവും പരാജയപ്പെടും; ശോഭയും സുരേന്ദ്രനും ജയിക്കും; യുഡിഎഫ് അനുകൂല റിപ്പോർട്ടുമായി മംഗളം

നാലര ലക്ഷം പേരെ കള്ളവോട്ടർമാരായി പ്രതിപക്ഷ നേതാവ് ചിത്രീകരിക്കുകയാണ്. ഇരട്ട സഹോദരങ്ങളെ അടക്കമാണ് ഇങ്ങനെ കള്ളവോട്ടർമാരാക്കിയതെന്ന് പിണറായി വിജയൻ ആരോപിച്ചു. പ്രതിപക്ഷ നേതാവിൻ്റെ വീട്ടിൽ തന്നെ കള്ളവോട്ട് ഉണ്ടായില്ലേയെന്നും അദ്ദേഹം ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button