KeralaLatest NewsNews

ക്രിസ്തുമതം ഉപേക്ഷിച്ചത് 242 പേർ, കേരളത്തിലെ മതം മാറ്റത്തെക്കുറിച്ചു ഔദ്യോഗിക കണക്കുകള്‍ പുറത്ത്

ഇസ്ലാമിലേക്കു 144 പേര്‍ എത്തി. എന്നാൽ 40 പേര്‍ ഇസ്‌ലാം ഉപേക്ഷിച്ചു.

തിരുവനന്തപുരം: വിവാഹത്തിന്റെ പേരിലുള്ള മതംമാറ്റം, ലൗ ജിഹാദ് തുടങ്ങിയ വിഷയങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചകളിൽ ചൂടുപിടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് കൂടുതല്‍ മതംമാറ്റം നടക്കുന്നത് ഹിന്ദു മതത്തിലേക്കാണെന്ന് ഔദ്യോഗിക കണക്കുകള്‍. 2020ല്‍ 506 മതംമാറ്റങ്ങളാണ് സംസ്ഥാന ഗസറ്റില്‍ പരസ്യം ചെയ്തിട്ടുള്ളത്. ഇതിൽ 47 ശതമാനവും ഹിന്ദുമതത്തിലേക്കാണെന്ന്, ഗസറ്റ് രേഖകള്‍ ഉദ്ധരിച്ച്‌ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ഈ മതം\മാറ്റ കണക്കുകൾ പ്രകാരം 241 പേർ ക്രിസ്ത്യന്‍, മുസ്ലിം മതങ്ങളില്‍നിന്ന് ഹിന്ദുമതത്തിലേക്കു മാറി. 144 പേരാണ് പുതുതായി ഇസ്ലാം മതം സ്വീകരിച്ചത്. 119 പേര്‍ ക്രിസ്ത്യാനികളായി. ഹിന്ദുമതത്തിലേക്കു മാറിയവരില്‍ 72 ശതമാനവും ദലിത് ക്രിസ്ത്യാനികള്‍ ആണ്. ഇസ്ലാമില്‍നിന്നു ഹിന്ദുമതത്തില്‍ എത്തിയത് 32 പേരാണ്.

read also:‘അയ്യപ്പന് വഴിപാട് നടത്തിയാല്‍ പിണറായിയുടെ ഈശ്വരാധീനം വീണ്ടെടുക്കാം’, പ്രതിവിധിയുമായി ജ്യോതിഷി

മറ്റു മതങ്ങളില്‍ ചേരുന്നതിനു ക്രിസ്തുമതം ഉപേക്ഷിച്ചത് 242 പേരാണ്. ക്രിസ്തുമതത്തിലേക്കു പുതുതായി 119 പേർ എത്തി. ഇസ്ലാമിലേക്കു 144 പേര്‍ എത്തി. എന്നാൽ 40 പേര്‍ ഇസ്‌ലാം ഉപേക്ഷിച്ചു. രണ്ടു പേര്‍ ഹിന്ദു മതം ഉപേക്ഷിച്ച്‌ ബുദ്ധമതം സ്വീകരിച്ചു.

ഇസ്ലാമിലേക്കു പുതുതായി എത്തിയവരില്‍ 77 ശതമാനവും ഹിന്ദുക്കളാണ്. അതില്‍ 63 ശതമാനവും സ്ത്രീകളും. അവരുടെ കണക്കുകൾ ഇപ്രകാരം .. ഈഴവ, തിയ്യ, നായര്‍ സമുദായങ്ങളില്‍നിന്നാണ് ഇവരില്‍ ഭൂരിഭാഗവും. 13 സ്ത്രീകള്‍ ഉള്‍പ്പെടെ 25 ഈഴവര്‍ ഇസ്ലാം മതം സ്വീകരിച്ചു. 11 സ്ത്രീകള്‍ ഉള്‍പ്പെട 17 തിയ്യരാണ് ഇസ്ലാമില്‍ എത്തിയത്. നായര്‍ സമുദായത്തില്‍നിന്ന് 12 സ്ത്രീകള്‍ ഉള്‍പ്പെടെ 17 പേര്‍ ഇസ്ലാം മതം സ്വീകരിച്ചതായും കണക്കുകള്‍ പറയുന്നു.

ക്രിസ്തുമതം ഉപേക്ഷിച്ച്‌ ഇസ്ലാമില്‍ എത്തിയ 33 പേരില്‍ ഒന്‍പതു പേര്‍ സിറിയന്‍ കത്തോലിക്കരാണ്. ഇതില്‍ രണ്ടു പേര്‍ വനിതകളും ആണെന്ന് റിപ്പോര്‍ട്ട് പറയുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button