കൊച്ചി : മതം മാറ്റി വിവാഹം കഴിച്ച ശേഷം യുവതിയെ ഭര്‍ത്താവും മതസംഘടനയും ചേര്‍ന്ന് സിറിയയിലേയ്ക്ക് അയക്കാന്‍ ശ്രമിച്ചതായി പരാതി. യുവതിയുടെ പരാതിയില്‍ ഹൈക്കോടതി ഡിജിപിയോട് റിപ്പോര്‍ട്ടു തേടി. ഇതര മതസ്ഥനെ വിവാഹം ചെയ്തശേഷം മാതാപിതാക്കള്‍ക്കൊപ്പം പോയതിന്റെ പേരില്‍ മതസംഘടനയുടെ ഭീഷണി നേരിടുന്നുവെന്ന പരാതിയെത്തുടര്‍ന്ന്, പെണ്‍കുട്ടിക്കും കുടുംബത്തിനും ഇനിയൊരു ഉത്തരവുവരെ സംരക്ഷണം നല്‍കാനും ഹൈക്കോടതി ഡിജിപിക്കു നിര്‍ദേശം നല്‍കി.
സിറിയയിലേക്ക് അയക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി യുവതി ഹൈക്കോടതിയില്‍ മൊഴി നല്‍കി. പ്രമുഖ മതസംഘടന രേഖാമൂലം ഇക്കാര്യം അറിയിച്ചെന്നും യുവതി പറഞ്ഞു. കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ നേരിട്ടെത്തിയാണ് മൊഴി നല്‍കിയത്. പരാതി അതീവ ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കണ്ണൂര്‍ സ്വദേശിയായ യുവാവിനൊപ്പം താമസിച്ച പെണ്‍കുട്ടിയെ, പിതാവ് നല്‍കിയ പരാതിയെത്തുടര്‍ന്നു പൊലീസ് കണ്ടെത്തി മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. കോടതിയില്‍നിന്നു പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പം പോയി. മകള്‍ തങ്ങള്‍ക്കൊപ്പം വന്നശേഷം ഭീഷണിയുണ്ടെന്നാരോപിച്ചു മാതാപിതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസ് 25നു വീണ്ടും പരിഗണിക്കും.
Post Your Comments