
ന്യൂഡല്‍ഹി: നിങ്ങള്‍ ഹിന്ദു ആണെങ്കില്‍ ഹിന്ദു ആകുക, ക്രിസ്ത്യന്‍ ആണെങ്കില്‍ ക്രിസ്ത്യാനിയാകുക, മുസ്ലിം ആണെങ്കില്‍ മുസ്ലിം ആകുക. എന്തിനാണ് മുഴുവന്‍ ലോകത്തേയും പരിവര്‍ത്തനം ചെയ്യണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നത് – കേന്ദ്രആഭ്യന്ത്ര മന്ത്രി രാജ്നാഥ് സിംഗ്.
കൂട്ട മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നുവെന്നും തീര്‍ച്ചയായും പരിശോധിക്കപ്പെടുമെന്നും രാജ്നാഥ്. .ക്രസ്ത്യന്‍ വിഭാഗം നടത്തിയ യോഗത്തിലാണ് രാജ്നാഥ് ഈ കാര്യം വെളിപ്പെടുത്തിയത് .
ഒരു മതം സ്വീകരിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അത് ചെയ്യണം. അതില്‍ ഒരു തടസമില്ല. എന്നാല്‍ കൂട്ടമതപരിവര്‍ത്തനം നടന്നാല്‍, നിരവധി ആളുകള്‍ കൂട്ടത്തോടെ തങ്ങളുടെ മതം വിടുകയാണെങ്കില്‍ അത് രാജ്യത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. ഭയപ്പെടുത്തി രാജ്യം ഭരിക്കാന്‍ ബിജെപി ആഗ്രഹിക്കുന്നില്ല.ജനങ്ങളുടെ ആത്മിശ്വാസത്തില് രാജ്യം ഭരിക്കാനാണ് ആഗ്രഹിക്കുന്നത്. ആരെയും അന്യവത്കരിക്കില്ല. എല്ലാവരേയും സുസ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments