കണ്ണൂർ : താന്‍ ആര്‍എസ്എസ് ശാഖയില്‍ പോയിട്ടില്ലെന്ന് നടന്‍ ശ്രീനിവാസന്‍. ‘അംബേദ്കറൈറ്റ് മുസ്ലിം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി. പ്രഭാകരന്‍ എഴുതിയത് അസത്യമാണെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പ്രതികരിക്കവെ പറഞ്ഞു. പഠിക്കുന്ന കാലത്ത് താന്‍ എബിവിപി പ്രവര്‍ത്തകനായിരുന്നെന്ന് പി. ജയരാജന്‍ ആരോപണം ഉന്നയിച്ചപ്പോള്‍ ഇക്കാര്യത്തില്‍ മറുപടി നല്‍കിയതാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘മട്ടന്നൂര്‍ കോളെജില്‍ പഠിക്കുന്ന കാലത്ത് താനടക്കം ആര്‍ക്കും രാഷ്ടീയത്തിന്റെ മണ്ണാങ്കട്ട അറിയില്ല. അക്കാലത്ത് താനൊരു മണ്ടനായിരുന്നു. കൂട്ടുകാര്‍ പറയുന്നതിനനുസരിച്ച് ചാടികളിച്ച കാലമാണിത്. ഇഷ്ടമുള്ള ആളുകള്‍ കെഎസ്‌യുവില്‍ ഉണ്ടായിരുന്നു. അപ്പോള്‍ അവരോടൊപ്പം കെഎസ്‌യുക്കാരനായി. അതുപോലെ എസ്എഫ്‌ഐ, എബിവിപി തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളിലും പോയി. അതെല്ലാം ഭയങ്കര രാഷ്ട്രീയമാണെന്ന് പറയുന്നവര്‍ക്ക് വട്ടാണ്. അഴിമതിക്കുള്ള പ്ലാറ്റ്‌ഫോമാണ് ഇന്നത്തെ രാഷ്ട്രീയം. പാര്‍ട്ടി അനുഭാവികള്‍ക്ക് സര്‍ക്കാര്‍ ജോലി കൊടുക്കുന്നതാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രവര്‍ത്തനം.’ ശ്രീനിവാസന്‍ പറഞ്ഞു.
1968 ല്‍ മട്ടന്നൂര്‍ പഴശ്ശിരാജ എന്‍എസ്എസ് കോളെജില്‍ പഠിക്കുന്ന കാലത്ത് ശ്രീനിവാസന്‍ ശാഖയിലേക്ക് പോയിരുന്നുവെന്നാണ് ‘അംബേദ്കറൈറ്റ് മുസ്ലീം ജീവിതം പോരാട്ടം’ എന്ന പുസ്തകത്തില്‍ വി പ്രഭാകരന്‍ എഴുതിയത്. അന്ന് ആര്‍എസ്എസ് നിശബ്ദ പ്രവര്‍ത്തനമായിരുന്നുവെന്നും ബന്ധുവീട്ടില്‍ തങ്ങിയാണ് ശ്രീനിവാസന്‍ ശാഖയില്‍ പോയതെന്നുമാണ് പുസ്തകത്തിൽ പറയുന്നത്.
Post Your Comments