KeralaLatest NewsNews

സര്‍വ്വേകളെ ആശ്രയിക്കാന്‍ പറ്റില്ല, വാജ്പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോൾ മന്‍മോഹന്‍ സിംഗാണ് അധികാരത്തില്‍ വന്നത്; മുനീര്‍

കോഴിക്കോട് : തിരഞ്ഞെടുപ്പിന് മുമ്പുള്ള സര്‍വ്വേകളെ നമുക്കൊരിക്കലും ആശ്രയിക്കാന്‍ പറ്റില്ലെന്ന് മുസ്ലിം ലീഗ് നിയമസഭാ കക്ഷി നേതാവ് എം. കെ. മുനീര്‍. ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്‌പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍ സിംഗാണ് അധികാരത്തില്‍ വന്നതെന്നും മുനീര്‍ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

“സര്‍വ്വേകളെ നമുക്കൊരിക്കലും ആശ്രയിക്കാന്‍ പറ്റില്ല. ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്‌പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍ സിംഗ് അധികാരത്തില്‍ വരുന്നത്. കോഴിക്കോട് സൗത്തില്‍ ഞാൻ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേ റിപ്പോർട്ട്”. സ്ഥാനാർഥി നിര്‍ണ്ണയത്തിനു മുമ്പ് വന്നതാണ് പല സർവ്വേ റിപ്പോര്‍ട്ടും. അപ്പോഴെങ്ങനെയാണ് കൃത്യമായ ഫലം കിട്ടുകയെന്നും മുനീർ ചോദിച്ചു.

Read Also  : രമേശ് ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി സിപിഎം

മുഖ്യമന്ത്രിയാണല്ലോ എല്‍ഡിഎഫിന്റെ പ്രചാരണം നയിക്കുന്നതെന്ന ചോദ്യത്തിന് വേറെ ആരെയും അദ്ദേഹം വളരാന്‍ അനുവദിക്കാത്തതുകൊണ്ടാണെന്ന് മുനീര്‍ പ്രതികരിച്ചു.

വേറെ നേതാക്കളെ ആരെയും വളരാന്‍ സമ്മതിച്ചിട്ടില്ല. അദ്ദേഹം ഏക ഛത്രാധിപതിയാണ്. അദ്ദേഹത്തിന് ഘടക കക്ഷികള്‍ ഒരു പ്രശ്‌നമല്ല. രണ്ടാമതൊരു നേതാവുണ്ടാകരുത്. എനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് അ‌ദ്ദേഹത്തിന്റെ ലക്ഷ്യം. പാര്‍ട്ടിയെ ഓവര്‍ഷാഡോ ചെയ്‌തൊരു മുഖ്യമന്ത്രി ആദ്യമായാണ്. വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ പോലും പാര്‍ട്ടി കടിഞ്ഞാണിട്ടിരുന്നു.
ഇവിടെ പാര്‍ട്ടിയും മുഖ്യന്ത്രിയും കേന്ദ്രകമ്മറ്റിയും അദ്ദേഹമാണ്. അങ്ങനെയുള്ള ഏകാധിപതികള്‍ക്ക് ലോകത്ത് സംഭവിച്ചത് എന്താണെന്ന് നോക്കണമെന്നും മുനീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button