സി.പി.എം-കേരള കോണ്‍ഗ്രസ് (എം) പ്രവര്‍ത്തകര്‍ തമ്മിലുള്ള ഉണ്ടായ സംഘര്‍ഷത്തിന് പിന്നാലെ പാലായില്‍ ജോസ്.കെ.മാണിക്കെതിരെ വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നു.
ജോസ്.കെ.മാണി കുലം കുത്തിയാണെന്നാണ് പോസ്റ്ററുകള്‍. പോളിംഗ് ബൂത്തില്‍ എത്തുമ്പോള്‍ ഇത് ഓര്‍ക്കണമെന്നും പോസ്റ്ററില്‍ ആഹ്വാനം ചെയ്തു. സേവ് സി.പി.എം ഫോറത്തിന്റെ പേരിലാണ് പാലാ നഗരത്തില്‍ പോസ്റ്ററുകള്‍ പതിച്ചത്. ഇതേടെ രണ്ടു പാർട്ടികളുടെയും അണികൾ തമ്മില്‍ ആഭ്യന്തര പ്രശ്‌നം ഉണ്ടെന്ന് വ്യക്തമായി.
അതേസമയം വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിലാണെന്ന് തമ്മിലടിയെന്നും ഇത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, സി.പി.എമ്മുമായി യാതൊരു പ്രശ്‌നമില്ലെന്നും ജോസ്.കെ.മാണി പ്രതികരിച്ചു.
ജോസ്.കെ.മാണി കൂറുമാറിയതിന് ശേഷമാണ് പാലാ നഗരസഭാ ഭരണം ഇടതുമുന്നണിക്ക് ലഭിക്കുന്നത്. സി.പി.എം-കേരള കോണ്‍ഗ്രസ് (എം) സഖ്യമാണ് നഗരസഭ ഭരിക്കുന്നത്. സഖ്യകക്ഷികളാണെങ്കിലും പല കാര്യങ്ങളിലും ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്.
Post Your Comments