തേഞ്ഞിപ്പാലം; നാലു വയസുള്ള മകളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിൽ. പെൺകുട്ടിയെ ഉപേക്ഷിച്ച് പോയതിന് ബാലനീതി നിയമ പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
മാർച്ച് 27 നാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്. ഓൺലൈനിലൂടെ പരിചയപ്പെട്ടയാളിനൊപ്പമായായിരുന്നു യുവതി മുങ്ങിയത്. തലപ്പാറയിലെ ഭർത്താവിന്റെ വീട്ടിൽ നിന്നും സ്വന്തം വീടായ ചെനക്കലങ്ങാടിയിലെത്തിയ ശേഷമായിരുന്നു ഒളിച്ചോട്ടം. യുവതിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തേഞ്ഞിപ്പാലം പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
തേഞ്ഞിപ്പാലം പോലീസ് ഇൻസ്‌പെക്ടർ അഷ്‌റഫ്, എസ്‌ഐ സൈനുൾ ആബിദ്, സിപിഒമാരായ റഫീഖ് മഞ്ചലോടൻ, രജേഷ് തടയി, സുജാത എന്നിവരാണ് കേസ് അന്വേഷണം നടത്തിയത്.
Read Also: അടുത്ത സീസണിലും ചെൽസിയിൽ തുടരാൻ ആഗ്രഹിക്കുന്നു: ടിമോ വെർണർ
Post Your Comments