കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ തരംഗമായി മമതാ ബാനർജി ടീഷർട്ടുകൾ. എന്തിനാണ് ദീദി ദേഷ്യപ്പെടുന്നത് എന്നർത്ഥം വരുന്ന രാഗ് ഖേനോ ദീദി എന്നെഴുതിയ ടീഷർട്ടാണ് മോദി ബംഗാളിൽ നടത്തിയ പരിപാടികളിൽ തരംഗമായത്. പെൺകുട്ടികൾ ഉൾപ്പെടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ നിരവധി പേർ ഈ ടീഷർട്ട് ധരിച്ചാണ് എത്തിയത്.
Read Also: മൂന്നാംഘട്ട വാക്‌സിനേഷൻ; ആദ്യ ദിനം സംസ്ഥാനത്ത് വാക്‌സിൻ സ്വീകരിച്ചത് 52,097 പേർ
മമത അനാവശ്യമായി ദേഷ്യപ്പെടുന്നതിനാൽ എന്തിനാണ് ദീദി ദേഷ്യപ്പെടുന്നത് എന്ന് നരേന്ദ്ര മോദി പരിഹാസ രൂപേണ ചോദിക്കാറുണ്ട്. ഈ വാക്കുകൾ ഏറ്റെടുത്താണ് ബംഗാൾ ജനത ഈ ടീഷർട്ടുകൾ ധരിച്ച് പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയത്. മമതാ ബാനർജിയെ പരിഹസിച്ചു കൊണ്ട് നിരവധി പേരാണ് ഇത്തരത്തിലുള്ള ടീഷർട്ടുകൾ ധരിച്ച് പുറത്തിറങ്ങാറുള്ളത്.
ബിജെപിക്കെതിരെ രോഷാകുലയായാണ് പലപ്പോഴും മമത സംസാരിക്കാറുള്ളത്. ബംഗാൾ സർക്കാരിന്റെ വീഴ്ചകൾ ചൂണ്ടിക്കാട്ടിയുളള ബിജെപി നേതാക്കളുടെ ആരോപണങ്ങൾക്ക് മറുപടി പറയുമ്പോഴാണ് മമത കൂടുതലായും രോഷപ്രകടനം നടത്തുന്നത്.
Read Also: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സെൽഫിയെടുക്കുന്നതിനിടെ വാഹനത്തില്‍ നിന്ന് വീണു : കാരാട്ട് റസാഖിന് പരുക്ക്
നേരത്തെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 -ാം ജന്മവാർഷിക ദിനത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ സദസിൽ നിന്ന് ജയ് ശ്രീറാം വിളി ഉയർന്നെന്ന് ചൂണ്ടിക്കാട്ടി മമത രോഷാകുലയായി പ്രസംഗിക്കാൻ വിസമ്മതിച്ചിരുന്നു. ഇതുൾപ്പെടെയുളള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് മമതയുടെ രോഷപ്രകടനത്തെ പരസ്യമായി വിമർശിച്ച് ബംഗാൾ ജനത രംഗത്തെത്താൻ തുടങ്ങിയത്.
Post Your Comments