കൊല്‍ക്കത്ത: ബംഗാള്‍ തെരഞ്ഞെടുപ്പില്‍ വിമര്‍ശനവുമായി മമത ബാനര്‍ജി. തെരഞ്ഞെടുപ്പു പ്രചരണവുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു പരാതിയില്‍ പോലും തെരഞ്ഞെടുപ്പു കമ്മീഷന്‍ നടപടിയെടുക്കാന്‍ തയ്യാറായിട്ടില്ല. അമിത് ഷാ ഗുണ്ടകളെ നിയന്ത്രിക്കണമെന്നും മമത ആവശ്യപ്പെട്ടു. അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരം കേന്ദ്രസേന തൃണമൂല്‍ പ്രവര്‍ത്തകരെ തടയുകയാണ്. ഇത്രയും മോശം തെരഞ്ഞെടുപ്പ് ഇതുവരെ കണ്ടിട്ടില്ലെന്നും മമത ആരോപിച്ചു.
Read Also : ‘അഞ്ച് വര്‍ഷം തന്നാല്‍ നിങ്ങള്‍ക്ക് മനസിലാകും ഞങ്ങള്‍ എന്താണെന്ന് , സുരേഷ് ഗോപി എം.പി
ബംഗാളില്‍ എട്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പു നടത്തുന്നത്. ബംഗാളിലും അസമിലും രണ്ടു ഘട്ടം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പു നടക്കുന്ന ബൂത്തുകളില്‍ ബി.ജെ.പി അനുകൂല മുദ്രാവാക്യം വിളിക്കുന്നവര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്. അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം ബൂത്തുകളില്‍ എത്തുന്ന തൃണമൂല്‍ പ്രവര്‍ത്തകരെ കേന്ദ്ര സേന തടയുകയാണെന്നും മമത ആരോപിച്ചു.
Post Your Comments