തൃശൂര്‍ : ഞങ്ങള്‍ക്ക് ഒരു അവസരം തരൂ. ഞങ്ങള്‍ എന്താണെന്ന് അപ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ്ഗോപി എം.പി. ശബരിമല വിഷയം ജീവിതവിഷയവും ജീവിതസമരവും തന്നെയാണ്. ശബരിമലയെ കുറിച്ച് ചോദിച്ചാല്‍ അതിനു മറുപടി പറയുന്നത് മറുപടിയും പിതൃത്വവും ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം മന്ത്രിയും കഴക്കൂട്ടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയുമായ കടകംപള്ളി സുരേന്ദ്രനെ അദ്ദേഹം വിമര്‍ശിച്ചു
Read Also : തങ്ങളെയൊക്കെ വഞ്ചിച്ചു കൊണ്ടാണ് ശബരിമല സന്നിധാനത്ത് പുലര്‍ച്ചെ സ്ത്രീകളെ ഒളിച്ചു കടത്തിയത്; പ്രീതി നടേശന്‍
‘ഡോളര്‍ സംസാരിക്കാന്‍ പാടില്ല, കടല്‍ക്കൊളള സംസാരിക്കാന്‍ പാടില്ല, കിറ്റ് പ്രശ്നം സംസാരിക്കാന്‍ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചര്‍ച്ചയില്‍ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോര്‍ഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയല്ലേ അദ്ദേഹം കാണിച്ചത്?’-സുരേഷ് ഗോപി പറയുന്നു.
തന്റെ കൂട്ടത്തില്‍ നിന്നും ആരും ശബരിമല വിഷയമാക്കണം എന്നുപറഞ്ഞുകൊണ്ട് വന്നില്ലെന്നും അദ്ദേഹം പറയുന്നു. ശബരിമലയാണ് ചര്‍ച്ചാവിഷയം എന്ന് പറയരുതെന്നും ഒരിക്കലും വിഷയങ്ങളെ വഴിതിരിച്ച് വിടാന്‍ പാടില്ലെന്നും നടന്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ശബരിമലയും ‘കിറ്റിന്റെ ഫ്രോഡും’ ഡോളറും സോളാറും എല്ലാം വിഷയമാണെന്നും സുരേഷ് ഗോപി പറയുന്നു. ഒരു ഓഡിറ്റിംഗിനായി എന്‍ഡിഎയ്ക്ക് അഞ്ച് വര്‍ഷം കിട്ടേണ്ടതുണ്ടെന്നും അപ്പോള്‍ തങ്ങള്‍ എന്താണെന്ന് എന്ന് മനസിലാക്കാമെന്നും സുരേഷ് ഗോപി പറയുന്നു.
Post Your Comments