NattuvarthaLatest NewsKeralaNews

‘ലൗ ജിഹാദും ശബരിമലയും കേരളത്തില്‍ വിലപ്പോകില്ല, ബി.ജെ.പിയും കോൺഗ്രെസും പരത്തുന്നത് വർഗീയത’ ; കടകംപള്ളി സുരേന്ദ്രന്‍

ലൗ ജിഹാദും ശബരിമലയും കേരളത്തില്‍ വിലപ്പോകില്ലെന്ന് കഴക്കൂട്ടത്തെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന്‍. ബി.ജെ.പിയുടെ അത്രയില്ലെങ്കിലും കോണ്‍ഗ്രസും ജനങ്ങൾക്കിടയിൽ വര്‍ഗീയത പരത്തുന്നുണ്ട്.

പിണറായി വിജയൻ പറഞ്ഞ ബോംബുകള്‍ ഏതുതരവുമാകാം. വോട്ട് ലഭിക്കാന്‍ വേണ്ടി എന്തുതരത്തിലുള്ള നിലപാടും എടുക്കുന്നവരാണ് എതിർ ചേരിയിൽ മത്സരരംഗത്തുള്ളത്. എല്‍.ഡി.എഫ് പറയുന്നത് വികസനം മാത്രമാണെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

കഴക്കൂട്ടത്ത് മത്സരം എല്‍.ഡി.എഫും എന്‍.ഡി.എയും തമ്മിലാനിന്നും മണ്ഡലത്തില്‍ യു.ഡി.എഫ്- എന്‍.ഡി.എ ഡീല്‍ ഉണ്ടെന്നും, ഡീല്‍ ഉണ്ടാക്കാന്‍ അറിയാവുന്നവരാണ് മത്സര രംഗത്തുള്ളതെന്നും കടകംപള്ളി ആരോപിച്ചു. വികസനമാണ് തന്റെയും എല്‍.ഡി.എഫിന്റെയും കരുത്തെന്നും കടകംപള്ളി സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button