തിരുവനന്തപുരം: കേരളത്തിന് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ചാരായ നിരോധനമെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി. നിരോധനത്തിന്റെ 25ാം വാര്‍ഷികത്തിന് താന്‍ സന്തോഷം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചാരായ നിരോധനം കേരള സമൂഹത്തിന് ഏറ്റവും ഗുണകരമാണെന്ന് എല്ലാവര്‍ക്കും സമ്മതിക്കേണ്ടി വന്നുവെന്നും ആന്റണി പറഞ്ഞു. നിരോധനം പിന്‍വലിക്കുമെന്ന് പറഞ്ഞ എല്‍ ഡി എഫ് പലതവണ അധികാരത്തില്‍ വന്നെങ്കിലും അത് നടപ്പാക്കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read:രാജസ്ഥാന് സന്തോഷ വാർത്ത, ആർച്ചർ ഐപിഎല്ലിൽ കളിക്കും
‘ജനങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മനസിലാക്കിയാണ് ഇടതുമുന്നണി ചാരായ നിരോധനം പിന്‍വലിക്കാത്തത്. നിരോധനം പിന്‍വലിക്കുമെന്ന് ഒരു ഉറപ്പും ഇടതുമുന്നണി ഇപ്പോള്‍ നല്‍കുന്നില്ല.’- എ കെ ആന്റണി പറഞ്ഞു. എ കെ ആന്റണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലായിരുന്നു ചാരായ നിരോധനം. പല കുടുംബങ്ങൾക്കും ആ നിരോധനനം വലിയ സന്തോഷവും സമാധാനവുമാണ് നൽകിയത്. ഒരുപാട് മനുഷ്യരുടെ ജീവനും സ്വത്തും അതുമൂലം സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.
Post Your Comments