Latest NewsKeralaNews

മേയ് രണ്ട് കഴിയുമ്പോള്‍ ഇരുമുന്നണികളിൽ നിന്നും പലരും ബിജെപിയിലെത്തും ; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളത്തില്‍ 35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരത്തിലെത്തുമെന്ന പ്രസ്താവന ആവര്‍ത്തിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. വോട്ടെണ്ണൽ കഴിഞ്ഞാൽ ഇരുമുന്നണികളിൽ നിന്നും പലരും ബിജെപിയിലെത്തുമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് കെ സുരേന്ദ്രന്‍ ഇക്കാര്യം പറഞ്ഞത്.

രണ്ടാം തീയതി കഴിയുമ്പോള്‍ കാര്യങ്ങള്‍ വ്യക്തമാകും. ഇരുമുന്നണികളിലുമുള്ള പാര്‍ട്ടികള്‍ മറ്റു വഴിയില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോണ്‍ഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് മേയ് രണ്ട് കഴിയുമ്പോള്‍ അറിയാമെന്നും 2026-ൽ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read Also :  ദേശീയനേതാക്കള്‍ പ്രചാരണത്തിനെത്തില്ലെന്ന കടകംപള്ളിയുടെ പരിഹാസത്തിന്, ക്ഷണക്കത്ത് നല്‍കി ശോഭയുടെ മധുര പ്രതികാരം

35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ല. ഇപ്പോൾ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നത്. വേറെ വഴിയില്ലാത്തത് കൊണ്ടാണ് അവർ അവിടെ തുടരുന്നത്. കോൺ​ഗ്രസിലൊക്കെ പലരും അതൃപ്തിയിലാണ്. അവരൊക്കെ തിരഞ്ഞെടുപ്പ് ഫലം വരാൻ കാത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button