മലപ്പുറം : മലപ്പുറം ജില്ലയില്‍ ബുധനാഴ്ച 255 പേര് കോവിഡ് വിമുക്തരായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിക്കുകയുണ്ടായി. ഇതോടെ മലപ്പുറം ജില്ലയില്‍ ഇതുവരെ കോവിഡ് പ്രത്യേക ചികിത്സക്ക് ശേഷം രോഗ വിമുക്തരായി വീടുകളിലേക്ക് മടങ്ങിയവരുടെ എണ്ണം 1,21,118 ആയി ഉയർന്നു.
206 പേര്‍ക്കാണ് ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 199 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധ. ഉറവിടമറിയാതെ അഞ്ച് പേര്‍ക്കാണ് രോഗം ബാധിച്ചത്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ജില്ലയിലെത്തിയ രണ്ട് പേര്‍ക്കും വൈറസ് ബാധ കണ്ടെത്തി. 17,565 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,645 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്.
Post Your Comments