കൊല്ലം : കേരളത്തിലെ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്. മകളെ പേടിയുണ്ടെന്നും അതുകൊണ്ടു തന്നെ കേരളത്തിലെ ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കില്ലെന്നുമാണ് പ്രിയങ്ക വ്യക്തമാക്കിയത്.
” കേരളത്തിലേക്കാണ് യാത്രയെന്നു പറഞ്ഞപ്പോള്‍ അവിടെ ചെന്ന് എന്താണ് പറയാന്‍ പോകുന്നത് എന്ന് എന്റെ മകള്‍ മിരയ എന്നോടു ചോദിച്ചു. പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങളൊന്നും അമ്മ അവരോടു പറയില്ലെന്ന് എനിക്കറിയാം എന്നും അവള്‍ പറഞ്ഞു. കേരളത്തിലെ ജനങ്ങളായാലും ഉത്തര്‍പ്രദേശിലെ ജനങ്ങളായാലും ആരായാലും ജനങ്ങളുടെ മുന്നില്‍ നിന്നു പാലിക്കാന്‍ പറ്റാത്ത വാഗ്ദാനങ്ങളൊന്നും നല്‍കില്ല. ഒരു പക്ഷേ, നിങ്ങളേക്കാള്‍ ഏറെ എനിക്ക് എന്റെ മകളെ പേടിയുണ്ട്. എല്ലാ അമ്മമാര്‍ക്കും ഉള്ളതു പോലെ.” – പ്രിയങ്ക പറഞ്ഞു.
Post Your Comments