ലോകകപ്പ് യോഗ്യത മത്സരത്തിൽ ലെക്സംബർഗിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പോർച്ചുഗൽ പരാജയപ്പെടുത്തി. തിയാഗോ ജോട്ട (45+2), ക്രിസ്റ്റിയാനോ റൊണാൾഡോ (50) ജാവോ പാലിഞ്ഞ (80) എന്നിവർ പോർചുഗലിനായി ഗോൾ നേടി. ജെർസൺ റോഡിഗ്രസ് (30) ലെക്സംബർഗിനായി ആശ്വാസ ഗോൾ നേടി. വിജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റുമായി പോർച്ചുഗൽ ഗ്രൂപ്പ് എ യിൽ ഒന്നാം സ്ഥാനം നിലനിർത്തി.
അതേസമയം, 2004ൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം എല്ലാ വർഷവും തുടർച്ചയായി രാജ്യത്തിനായി ഗോൾ നേടുന്ന താരം എന്ന അപൂർവ നേട്ടം ക്രിസ്റ്റിയാനോ റൊണാൾഡോയെ തേടിയെത്തി. രാജ്യാന്തര തലത്തിലെ അദ്ദേഹത്തിന്റെ 103-ാം ഗോളായിരുന്നു ലെക്സംബർഗിനെതിരെ നേടിയത്.
Post Your Comments