ആലപ്പുഴ: കായംകുളത്ത് ക്ഷേമപെന്ഷന് നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി. 80 വയസ് കഴിഞ്ഞവരുടെ വോട്ട് രേഖപ്പെടുത്താന്‍ വീട്ടിലെത്തിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്ക്കപ്പമെത്തിയ സഹകരണ ബാങ്ക് ജീവനക്കാരന് പെന്ഷന് നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് യുഡിഎഫ് ആരോപിച്ചു.
Read Also : എട്ട് പൊതുമേഖലാ ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍ നാളെ മുതല്‍ അസാധുവാകും
കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പർ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. വോട്ട് ചെയ്യിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സഹകരണ ബാങ്ക് ജീവനക്കാരനും ഇവിടെ എത്തിയത്. സംഭവത്തിന്റെ വീഡിയോയും യുഡിഎഫ് പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.
“രണ്ടു മാസത്തെ പെന്‍ഷനാണിത്. സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ അടുത്ത മാസം മുതല്‍ പെന്ഷന് 2,500 രൂപയാണ്’ എന്ന് പെന്ഷന് കൈമാറിയ ശേഷം സഹകരണ ബാങ്ക് ജീവനക്കാരന് വയോധികയോട് പറയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
Post Your Comments