Latest NewsCricketNewsSports

മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്ന് പിന്മാറി

സൺറൈസേഴ്സ് ഹൈദരാബാദ് ഓൾറൗണ്ടർ മിച്ചൽ മാർഷ് ഐപിഎല്ലിൽ നിന്ന് പിന്മാറി. ബയോ ബബിളിൽ വളരെ അധികം സമയം ചിലവഴിക്കേണ്ടി വരുമെന്നതിലാണ് താരം ഐപിഎല്ലിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചത്. ബിസിസിഐയും സൺറൈസേഴ്സ് ഹൈദരാബാദ് മാനേജ്മെന്റിനെയും മിച്ചൽ മാർഷ് വിവരം അറിയിച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

രണ്ട് കോടി രൂപയുടെ അടിസ്ഥാന വിലയ്ക്കാണ് സൺറൈസേഴ്സ് ഹൈദരാബാദ് 2020 ലെ ഐപിഎൽ ലേലത്തിൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ സൺറൈസേഴ്സിന്റെ റോയൽ ചലഞ്ചേഴ്‌സ്ബാംഗ്ലൂരിനെതിരേയുള്ള മത്സരത്തിൽ പരിക്കേറ്റ താരം ടൂർണമെന്റിൽ നിന്ന് പിന്മാറിയിരുന്നു. പകരം ജേസൺ ഹോൾഡറെ സൺറൈസേഴ്സ് ടീമിലെത്തിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button