തിരുവനന്തപുരം : ഇടതു വലതു മുന്നണികളെ മാറി മാറി പരീക്ഷിച്ച പരീക്ഷണ ശാലയാണ് കേരളം.ബി.ജെ.പി എന്ന പാർട്ടിയെ നിയമസഭ കാണിക്കാതെ ചരിത്രപരമായി നീങ്ങുവാൻ ഒരുപാടു വട്ടം ഇടതു വലതു മുന്നണികൾക്കു കഴിഞ്ഞിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒ രാജഗോപാലിൻ്റെ വിജയമാണ് അതിനെ മാറ്റിക്കുറിച്ചത്.ഇക്കുറി 35 സീറ്റ് നേടി നിയമ സഭയിൽ കളിക്കാമെന്ന ധാരണയിലാണ് ബി.ജെ.പി നീങ്ങുന്നത്.ഇവിടെയാണ് കേരള രാഷ്ട്രീയ തിരിഞ്ഞടുപ്പിൽ ഒരു വൻ വഴിത്തിരിവുണ്ടാകുന്നത്.
ഇതു വരെ ബൈപോളാർ രാഷ്ട്രീയമാണ് കേരളത്തിൽ നിറഞ്ഞു കളിച്ചത്. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പു ഫലം പ്രവചനീയമായിരുന്നു. ഇടതു മുന്നണി കഴിഞ്ഞാൽ വലതു മുന്നണി.വലതു മുന്നണി കഴിഞ്ഞാൽ ഇടതു മുന്നണി. അതിൽ പൗരസമൂഹം ആത്മസംതൃപ്തി നേടുകയും ചെയ്തിരുന്നു. അതൊരു പൊതുബോധമായി കീഴ് വഴക്കമായി കേരളീയ സമൂഹത്തിൽ ഉറച്ചിരുന്നു.എന്നാലിക്കുറി കേരളത്തിൽ ആ കളി മാറിക്കഴിഞ്ഞു. ബൈപോളാർ രാഷ്ട്രീയത്തിൽ നിന്ന് ട്രൈപോളാർ രാഷ്ട്രീയത്തിലൂടെയാണ് ഇപ്പോൾ കേരളം നീങ്ങുന്നത്.
read also:യുഡിഎഫ് സ്ഥാനാര്‍ത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചു; സിപിഎമ്മാണെന്ന ആരോപണവുമായി യുഡിഎഫ്
ഇടതു വലതു മുന്നണികൾക്കൊപ്പം എൻ ഡി എ ശക്തമായ മത്സരം കാഴ്ചവയ്ക്കുന്നു. അതു കൊണ്ടു തന്നെ തിരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാകും. എൻഡിഎ പിടിക്കുന്ന വോട്ടുകൾ, സ്വന്തം കളത്തിനപ്പുറത്ത് നിന്ന് എത്ര നേടുന്നു എന്നത് നിർണ്ണായകമാകുന്നു. ഇടതിൽ നിന്നാണോ വലതിൽ നിന്നാണോ ആ വോട്ടുചോർച്ചയുണ്ടാകുന്നത് എന്നതിനെ ആശ്രയിച്ചാണ് കേരള നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ അന്തിമ ഫലം. ഇവിടെ പുതിയൊരു രാഷ്ട്രീയ ചരിത്രം തന്നെ അത് കുറിക്കും.
Post Your Comments