സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ചോദ്യം ചെയ്യാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് കോടതിയിലേക്ക്. ഇ.ഡിക്കെതിരായി ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയെയാണ് ക്രൈംബ്രാഞ്ച് സമീപിച്ചത്. മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുവെന്ന സന്ദീപ് നായരുടെ പരാതിയിലാണ് ക്രൈംബ്രാഞ്ച് ഇ.ഡിക്കെതിരെ കേസെടുത്തത്. പ്രതിയെ ചോദ്യം ചെയ്താല്‍ മാത്രമേ നിജസ്ഥിതി അറിയാന്‍ സാധിക്കുകയുള്ളുവെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
എന്നാൽ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരായ ക്രൈംബ്രാഞ്ച് എഫ്.ഐ.ആര്‍ അസംബന്ധമാണെന്നും, കേസിലെ തെളിവുകള്‍ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നും ഇ.ഡി ഹൈക്കോടതിയെ അറിയിച്ചു. ഒരു അന്വേഷണ ഏജന്‍സി ശേഖരിച്ച തെളിവുകള്‍ പരിശോധിക്കാന്‍ മറ്റൊരു ഏജന്‍സിക്ക് അനുവാദമില്ലെന്നും, ഇത് പരിശോധിക്കേണ്ടത് കോടതിയാണ്, ഇ.ഡി പറയുന്നു. സ്വര്‍ണക്കടത്ത് കേസില്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നത്. ഇതിന്റെ പേരില്‍ ക്രൈംബ്രാഞ്ചിനെതിരെ കേസെടുക്കാന്‍ ഇ.ഡിയ്ക്ക് സാധിക്കുമെന്നും അവര്‍ കോടതിയില്‍ അറിയിച്ചു.
Post Your Comments