Latest NewsNewsBusiness

വരുന്നു ബിഗ്ബസാറിന്റെ മെഗാ വിൽപ്പനക്കിഴിവ്; അറിയാം വിശദാംശങ്ങൾ

തിരുവനന്തപുരം: മെഗാ ഡിസ്‌കൗണ്ട് വിൽപ്പനയുമായി ബിഗ്ബസാർ. റിലയൻസ് ഇൻഡസ്ട്രീസിന്റെ സഹായത്തോടെയാണ് ഫ്യൂച്ചർ ഗ്രൂപ്പിന്റെ സൂപ്പർ മാർക്കറ്റ് ശൃംഖലയായ ബിഗ് ബസാർ മെഗാ വിൽപ്പന നടത്താനൊരുങ്ങുന്നത്. ഉത്പന്ന ശേഖരണം, വിപണനം എന്നിവയിലെല്ലാം റിലയൻസിന്റെ സഹായം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഒരു വർഷത്തിന് ശേഷമാണ് ബിഗ്ബസാർ വിലക്കിഴിവ് വിൽപ്പനയുമായെത്തുന്നത്.

Read Also: ഹോളി ആഘോഷം; മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസർ കുടിച്ച രണ്ടു പേർ മരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

15 വർഷങ്ങൾക്ക് മുൻപ് ബിഗ്ബസാർ അവതരിപ്പിച്ച 2500 രൂപയുടെ ഷോപ്പിംഗിനൊപ്പം 500 രൂപയുടെ ഉത്പന്നങ്ങൾ സൗജന്യമായി നൽകുന്ന ഓഫറായിരിക്കും ഉണ്ടായിരിക്കുകയെന്നാണ് വിവരം. ഏപ്രിൽ മാസത്തിൽ തന്നെ മെഗാ ഡിസ്‌ക്കൗണ്ട് സെയിൽ നടക്കുമെന്നാണ് റിപ്പോർട്ട്.

റിലയൻസ് ജിയോ മാർട്ടിൽ നിന്നും കുറഞ്ഞ വിലയ്ക്ക് ഫ്യൂച്ചർ ഗ്രൂപ്പ് ഉത്പന്നങ്ങൾ ശേഖരിക്കും. ഫ്യൂച്ചർ ഗ്രൂപ്പിന്റെ വിതരണ ശൃംഖല, ഗോഡൗൺ സൗകര്യം എന്നിവ മൂന്നു മാസത്തോളമായി റിലയൻസ് പ്രയോജനപ്പെടുത്തുന്നുണ്ട്. റിലയൻസ് റീട്ടെയ്‌ലിൽ നിന്നും ഇതിനോടകം ഫ്യൂച്ചർ ഗ്രൂപ്പിന്റെ കൺസ്യൂമർ ആൻഡ് അപ്പാരൽ മാനുഫാക്ടറിംഗ് കമ്പനിയ്ക്ക് വൻതോതിൽ ഓർഡറുകൾ ലഭിച്ചു കഴിഞ്ഞു.

Read Also: നാരായണ സ്വാമി സർക്കാർ വൻ ദുരന്തം, ഇത്തവണ എൻഡിഎ ഭരണം നേടുമെന്ന് പ്രധാനമന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button