Latest NewsKeralaCinemaNattuvarthaMollywoodNewsEntertainmentMovie Gossips

‘നിരന്തരം പ്രകോപിപ്പിച്ചു, എനിക്കും പ്രതികരിക്കാൻ അറിയാം’; ഓഡിയോ ക്ലിപ്പ് വിവാദത്തിൽ ടിനി ടോമിന്റെ പ്രതികരണം

നിരന്തരം തനിക്ക് എതിരെ കമന്റ് ഇടുകയും പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതുകൊണ്ടാണ് ആ വ്യക്തിക്കെതിരെ പ്രതികരിക്കേണ്ടി വന്നതെന്ന് നടനും മിമിക്രി താരവുമായ ടിനി ടോം പറഞ്ഞു. ഇതുപോലുള്ള കമന്റുകൾ ദിവസേന വരാറുണ്ട് അതൊന്നും താൻ ശ്രദ്ധിക്കാറില്ലെന്നും അതൊക്കെ ‘ടോയ്‌ലറ്റ് ഫ്ലഷ്’ ചെയ്തു കളയുന്ന രീതിയിലേ താൻ കരുതാറുള്ളൂ എന്നും അദ്ദേഹം പറയുന്നു. ഈ വ്യക്തി സ്ഥിരമായി മോശം കമന്റ് ഇടുന്നതായി ശ്രദ്ധയിൽപെട്ടതു കൊണ്ടാണ് നമ്പർ ചോദിച്ച് തിരികെ വിളിച്ച് സംസാരിച്ചതെന്നും ടിനി ടോം മനോരമ ഓൺലൈനിനോടു വ്യക്തമാക്കി.

‘ഞാനും വളരെ സാധാരണക്കാരനായ ഒരു വ്യക്തിയാണ് എനിക്കും പ്രതികരിക്കാൻ അറിയാം. പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ല. സ്ഥിരമായി കുത്തി മുറിവേൽപ്പിക്കുന്ന ഒരാളിനെതിരെ ഏതൊരു മനുഷ്യനും തോന്നുന്ന വികാരമാണ് എനിക്കും തോന്നിയത്. ഞാൻ അയാളെ ഫോണിൽ വിളിച്ച് സംസാരിക്കുകയും നേരിട്ട് വന്ന് എന്നോട് സംസാരിക്കാൻ പറയുകയും ചെയ്തു. ഇവരുടെയെല്ലാം കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല ഞാൻ വലിയ മഹാനാണെന്ന് ഒന്നും പറയുന്നില്ല. ഞാനും അമ്പലപ്പറമ്പിൽ പരിപാടി അവതരിപ്പിച്ച് വളർന്നുവന്ന ആൾ തന്നെയാണ്. ഇവരൊക്കെ ചെയ്യുന്ന ജോലികൾ പോലെ ഞാൻ ചെയ്യുന്നതും ഒരു ജോലിയാണ്.’ ടിനി ടോം പറഞ്ഞു.

‘മറ്റുള്ളവർക്കെതിരെ നെഗറ്റീവ് ആയി പ്രവർത്തിക്കുന്നവരെ ശ്രദ്ധിച്ചു നോക്കിയാൽ അറിയാം അവർ ജീവിതത്തിൽ എവിടെയും എത്തിയിട്ടുണ്ടാകില്ല. ഇങ്ങനെ ഉള്ളവരെ ശ്രദ്ധിച്ചാൽ അറിയാം അവർക്ക് ഒരു കഴിവും ഉണ്ടായിരിക്കില്ല. അതിന്റെ ഫ്രസ്ട്രേഷൻ ആണ് അവർ നന്നായി ജീവിക്കുന്നവർക്ക് എതിരെ കാണിക്കുന്നത്. അവരുടെ ജീവിതം അങ്ങനെ തന്നെ തീരുമെന്നും എന്നെ തകർക്കാൻ എനിക്ക് മാത്രമേ കഴിയൂ എന്നും ടിനി ടോം പറഞ്ഞു. ബാഡ് കമന്റ്സ് ഫ്ലഷ് ചെയ്യുന്ന പണി ഇനിയും തുടരുമെന്നും ടിനി ടോം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button