കൊച്ചി: മലയാള സിനിമയിലെ ലഹരി ഉപയോഗത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ടിനി ടോം രംഗത്ത് വന്നത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. മലയാള സിനിമയിൽ പല താരങ്ങളും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ടിനി ടോം പറഞ്ഞിരുന്നു. ഒരിക്കൽ തന്റെ മകന് ഒരു വലിയ നടനൊപ്പം സിനിമയിൽ അവസരം ലഭിച്ചെന്നും എന്നാൽ, ലഹരിയോടുള്ള ഭയം മൂലം അവസരം വേണ്ടെന്നു വെച്ചെന്നും ടിനി തുറന്നു പറഞ്ഞപ്പോൾ, ഇതിനെതിരെയായിരുന്നു നടൻ ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചത്. ആരും ലഹരി വായിൽ തിരുകി കയറ്റില്ലെന്നായിരുന്നു ധ്യാനിന്റെ വാദം. എന്നാൽ, ഇപ്പോൾ ഇതിനോട് പ്രതികരിക്കുകയാണ് ടിനി ടോം.
കൗമുദി മൂവീസിലെ ‘ഒരു ടിനി കഥ’ എന്ന പരിപാടിയിലാണ് ടിനിയുടെ പ്രതികരണം. ‘ഇന്നത്തെ തലമുറ ഇപ്പോഴത്തെ താരങ്ങളെയാണ് റോള്‍ മോഡല്‍ ആക്കുന്നത്. അത് അവരെ വഴി തെറ്റിക്കുന്നുണ്ട്. അവരുടെ പേര് പറഞ്ഞ് മോശമാക്കുന്നില്ല. ഒന്ന് രണ്ടു ആളുകളാണ് അങ്ങനെ. ഇങ്ങനെ ഉള്ളവരെ റോള്‍ മോഡല്‍ ആക്കരുത് എന്നാണ് ഞാന്‍ പറഞ്ഞത്. ആരുടേയും പേര് പറഞ്ഞിട്ടില്ല. ആദ്യം അതിനോട് എതിര്‍പ്പുമായി വന്നത് ധ്യാനാണ്. ധ്യാന്‍ തന്നെ ധ്യാനിന്റെ സുഹൃത്തുക്കളോട് ടിനി ചേട്ടനെ കുറിച്ചല്ല പറഞ്ഞത് എന്ന് പറഞ്ഞിട്ടുണ്ട്. ആ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നത് ഇത്രയും ആണ്, മകന്റെ വായില്‍ ആരും കുത്തികേറ്റില്ല എന്ന്. എന്നാല്‍ കയറ്റും. എന്റെ വായില്‍ കുത്തികയറ്റിയിട്ടുണ്ട്. ഒന്ന് ടെസ്റ്റ് ചെയ്തു നോക്ക് എന്ന് പറഞ്ഞുകൊണ്ടാണ്. അവന്‍ എന്റെ മകന്‍ തന്നെ ആണല്ലോ. ഉറപ്പായും അവനും സംശയിക്കാം. സിനിമയില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടായാലും വീട്ടുകാര്‍ക്ക് അത് ഉണ്ടാകണം എന്നില്ലല്ലോ’, ടിനി ടോം പ്രതികരിച്ചു.
Also Read:മെട്രോയിൽ ആളുകൾ നോക്കിനിൽക്കെ പരസ്യമായി സ്വയംഭോഗം; യുവാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്
ലഹരി ആരും കുത്തിക്കയറ്റിത്തരില്ലെന്നും മകന് ബോധമുണ്ടെങ്കിൽ ഇതൊന്നും ഉപയോഗിക്കില്ലെന്നുമായിരുന്നു ധ്യാനിന്റെ പ്രതികരണം. ‘ഒരുത്തൻ നശിക്കണമെന്ന് തീരുമാനിച്ചാൽ അവൻ നശിക്കും. ലഹരി ഉപയോഗിക്കേണ്ട, അതൊരു മോശം കാര്യമാണെന്ന് മകന് ബോധമുണ്ടെങ്കിൽ അവൻ ഉപയോഗിക്കില്ലല്ലോ. അല്ലാതെ ഈ പറഞ്ഞ സാധനങ്ങളൊന്നും ആരും വായ്ക്കകത്ത് കുത്തിക്കേറ്റി തരില്ല. ബോധം ഉള്ള ഒരുത്തനാണെങ്കിൽ അവൻ ഉപയോഗിക്കില്ല, അത്രേ ഉള്ളൂ’, എന്നായിരുന്നു ധ്യാനിന്റെ പ്രതികരണം.
Post Your Comments