Latest NewsKerala

‘പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നിർത്തിക്കും, വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരൻ’ ജോയ്‌സ് ജോർജ്ജ്

ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് വിവാദ പരാമര്‍ശം.

ഇടുക്കി: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെയും സ്ത്രീകൾക്കെതിരെയും അശ്ലീല പരാമര്‍ശവുമായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. രാഹുല്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതുമായി ബന്ധപ്പെട്ടാണ് പരാമര്‍ശം. ഇടുക്കി ഇരട്ടയാറില്‍ എം എം മണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിലാണ് വിവാദ പരാമര്‍ശം.

രാഹുല്‍ ഗാന്ധി പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളേജിൽ മാത്രമേ പോകുകയുള്ളൂ.പെണ്‍കുട്ടികളെ വളഞ്ഞും നിവര്‍ന്നും നില്‍ക്കാന്‍ പഠിപ്പിക്കും. വിവാഹം കഴിക്കാത്ത രാഹുല്‍ കുഴപ്പക്കാരനാണ്. രാഹുലിനെ സ്ത്രീകള്‍ സൂക്ഷിക്കണമെന്നാണ് ജോയ്‌സ്ജോയ്‌സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശം.ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. ഇത് കേട്ട സദസിൽ കൂട്ട ചിരിയും ഉണ്ടായി.

read also: ‘സ്‍നേഹത്തോടെ പറഞ്ഞ വാക്കില്‍ മോശമായി ചിത്രീകരിച്ചു’, ബിഗ്‌ബോസിൽ പൊട്ടിക്കരഞ്ഞ് ഭാഗ്യലക്ഷ്‍മി

അതേസമയം ജോയ്സ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു. ജോയ്സ് ജോര്‍ജിനെതിരെ ഡി ജി പി യ്ക്ക് പരാതി നല്‍കുമെന്ന് ഡി സി സി പ്രസിഡന്റ് ഇബ്രാഹിം കുട്ടി കല്ലാര്‍ അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button