![](/wp-content/uploads/2021/02/fire-5.jpg)
മസ്‌കത്ത്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ തീപിടിത്തം. ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഉള്‍പ്പെടുന്ന അല്‍ സാദാ വ്യവസായ മേഖലയിലെ കമ്പനിയുടെ വെയര്‍ഹൗസില്‍ ആണ് തീപിടിത്തം ഉണ്ടായതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചിരിക്കുന്നത്. തീപിടിത്തം ദോഫാര്‍ ഗവര്‍ണറേറ്റിലെ അഗ്നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററില്‍ അറിയിക്കുകയുണ്ടായി. തീപിടിത്തത്തിൽ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ പറയുന്നു.
Post Your Comments