ന്യൂഡൽഹി: ബി.ജെ.പി എം.എൽ.എ അരുൺ നാരംഗിനെ പഞ്ചാബിൽ ആക്രമിക്കുകയും നഗ്നനാക്കുകയും ചെയ്തതെ കർഷകരെ അപകീർത്തിപ്പെടുത്താൻ ബി.ജെ.പി തന്നെ ആസൂത്രണം ചെയ്തതാണെന്ന് ‘കർഷക നേതാവ്’ രാകേഷ് ടിക്കൈറ്റ് ആരോപിച്ചു. തന്റെ ആളുകൾ കറുത്ത കൊടികൾ മാത്രമാണ് കാണിച്ചതെന്നും ആൾക്കൂട്ട ആക്രമണത്തിൽ പങ്കാളികളല്ലെന്നും ടിക്കൈറ്റ് അവകാശപ്പെട്ടു.
“ഞങ്ങളുടെ ആളുകൾ ഉൾപ്പെട്ടിരുന്നില്ല. ഞങ്ങളുടെ ആളുകൾ കറുത്ത പതാകകൾ കാണിച്ചെങ്കിലും ഈ സംഭവത്തിൽ ഉൾപ്പെട്ടിരുന്നില്ല. നേരെമറിച്ച്, കർഷകരെ അപകീർത്തിപ്പെടുത്തുന്നതിനായി ബിജെപി ചെയ്തതാണ് ഇത് ”സംഭവത്തെക്കുറിച്ച് സംസാരിച്ച രാകേഷ് ടിക്കൈറ്റ് പറഞ്ഞു.
അജോഹറിൽ നിന്നുള്ള ബിജെപി എംഎൽഎ അരുൺ നാരംഗിനെ പഞ്ചാബിലെ കാർഷിക വിരുദ്ധ നിയമ പ്രക്ഷോഭകർ ആക്രമിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.
സോഷ്യൽ മീഡിയയിൽ വൈറലായ സംഭവത്തിന്റെ ദൃശ്യങ്ങളിൽ, നരംഗിനെ അക്രമകാരികൾ നഗ്നമാക്കിയ അവസ്ഥയിലാക്കിയതായി കാണാം. പഞ്ചാബിലെ മലൗട്ട് ടൗണിലാണ് സംഭവം. അരുൺ നാരംഗ് സംസ്ഥാന സർക്കാരിനെതിരായ പത്രസമ്മേളനത്തിൽ പങ്കെടുക്കാൻ സ്ഥലത്തെത്തിയതായിരുന്നു.
എന്നാൽ , പ്രതിഷേധക്കാർ ബിജെപി ഓഫീസിന് സമീപം അദ്ദേഹത്തിനായി കാത്തിരിക്കുകയായിരുന്നു. അതേസമയം തന്നെ ആക്രമിച്ചത് ഗുണ്ടകളാണെന്നും കർഷക സമരത്തിന്റെ മറവിൽ ഇവർ നടത്തുന്നത് അക്രമമാണെന്നും അരുൺ നാരംഗ് പറഞ്ഞു. കര്ഷകബില്ലിനെ എതിർത്ത എംഎൽഎ കൂടിയായ അരുൺ നാരംഗിനെ ആക്രമിച്ചതിൽ പ്രതിഷേധം ശക്തമാണ്.
Post Your Comments