ബെംഗളൂരു: കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം. ബെംഗളൂരുവിൽ യോഗത്തിനിടെയാണ് ഇദ്ദേഹം ആക്രമണം നേരിട്ടത്. സ്റ്റേജിൽ കയറി രാകേഷ് ടിക്കായത്തിനെ മർദ്ദിക്കുകയും അദ്ദേഹത്തിന്റെ മുഖത്ത് പ്രതിഷേധക്കാരൻ മഷിയൊഴിക്കുകയും ചെയ്തു. കർണാടക രാജ്യ റെയ്ത്ത സംഘത്തിൻ്റെ യോഗത്തിൽ പങ്കെടുക്കുമ്പോഴാണ് ആക്രമണമുണ്ടായത്. കർഷകരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ടുകൾ.
യോഗത്തിലുണ്ടായിരുന്ന ഒരു യുവാവാണ് മഷിയൊഴിച്ചത്. കേന്ദ്ര സർക്കാരിന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയതിനു പിന്നാലെയാണ് ഇയാൾ മഷി ഒഴിച്ചതെന്ന് ടിക്കായത്തിന്റെ അനുകൂലികൾ പറയുന്നു. ഇവരും യുവാവുമായി പ്രശ്നങ്ങളുണ്ടായി യോഗം അലങ്കോലപ്പെട്ടു.
എന്നാൽ, താനും കർഷകനാണെന്നും കർഷകർക്ക് ദ്രോഹമാണ് ടിക്കായത്ത് ചെയ്തതെന്നും യുവാവ് വിളിച്ചു പറഞ്ഞു. നേരത്തെ, കർഷക സംഘടനയായ ബികെയുവിൽ (ഭാരതീയ കിസ്സാൻ യൂണിയൻ) നിന്ന് രാകേഷ് ടിക്കായത്തിനെ പുറത്താക്കിയിരുന്നു. സംഘടനയെ രാഷ്ട്രീയക്കാർക്ക് വേണ്ടി ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചാണ് ടിക്കായത്തിനെ പുറത്താക്കിയത്.
വീഡിയോ കാണാം: courtesy- kannada news tv
Post Your Comments