മസ്‍കത്ത്: ഒമാനില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടിച്ച് ഒരാള്‍ക്ക് ദാരുണാന്ത്യം. സീബ് വിലായത്തിലെ ദക്ഷിണ മബേലയിലായിരുന്നു സംഭവം ഉണ്ടായിരിക്കുന്നത്. വിവരം ലഭിച്ചയുടന്‍ തന്നെ അഗ്നിശമന സേനയും ആംബുലന്‍സുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതായി പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിക്കുകയുണ്ടായി. ഒരു മരണത്തിന് പുറമെ ഒരാള്‍ക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്‍തിട്ടുണ്ടെന്ന് അധികൃതര്‍ പുറത്തുവിട്ട പ്രസ്‍താവനയില്‍ പറഞ്ഞിരിക്കുകയാണ്.
Post Your Comments