
മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്‌സന്റെ ട്വിറ്റർ പോസ്റ്റ് വിവാദമാകുന്നു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർക്ക് കോവിഡ് ബാധിച്ചതിന് പിന്നാലെയാണ് പീറ്റേഴ്‌സന്റെ ട്വീറ്റ് പോസ്റ്റാണ് ക്രിക്കറ്റ് ലോകത്ത് ചൂടേറിയ ചർച്ചകൾക്ക് തിരികൊളുത്തിയത്. ‘ആരെങ്കിലും പറഞ്ഞു തരൂ, കോവിഡ് ബാധിച്ചത് എന്തിനാണ് നമ്മൾ ലോകത്തോട് അറിയിക്കുന്നത്’?. സച്ചിന്റെ പേര് പരാമർശിച്ചില്ലെങ്കിലും എല്ലാവരും അതിനോട് ഉപമിച്ചാണ് വായിച്ചത്.
കർഷക സമരത്തിൽ ആഗോള സെലിബ്രിറ്റികൾ ഇടപ്പെട്ടപ്പോൾ സച്ചിൻ പറഞ്ഞ ‘ഇന്ത്യയുടെ കാര്യത്തിൽ പുറത്തുനിന്നുള്ളവർ ഇടപ്പെടേണ്ട’ എന്നതിനോടുള്ള വിമർശനമായും പലരും ഇതിനെ ചേർത്തുവായിച്ചു. അതേസമയം, പീറ്റേഴ്‌സന്റെ ട്വീറ്റിന് താഴെ ഈ ചിന്ത ഇന്നാണോ തോന്നിയതെന്നും മുമ്പ് തോന്നിയില്ലെന്നും മുൻ ഇന്ത്യൻ താരം യുവരാജ് സിങ് കമന്റ് ചെയ്തു. എന്നാൽ സച്ചിന് കോവിഡ് ബാധിച്ചത് അറിയാതെയാണ് താൻ ട്വീറ്റ് ചെയ്തതെന്നും അദ്ദേഹത്തിന് സുഖം പ്രാപിക്കട്ടെയെന്നും പീറ്റേഴ്സൺ മറുപടി നൽകിയതോടെ വിവാദം ഒരു വിധം കെട്ടടങ്ങി
Post Your Comments